Posted By Anuja Staff Editor Posted On

19 ഗ്രാം എംഡിഎംഎ പിടികൂടി; യുവാവ് അറസ്റ്റിൽ

കൽപ്പറ്റ: 19.516 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വയനാട് പടിഞ്ഞാറത്തറയിൽ നടത്തിയ പരിശോധനയിൽ മാനന്തവാടി കാരക്കാമല പുഴക്കൽ റാഷിദ് (28) ആണ് പിടിയിലായത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

സമാന കേസുകളിൽ ഇയാൾ നേരത്തെയും പിടിയിലായിരുന്നു. കൽപ്പറ്റ എക്സൈസ് സർക്കിൾ പാർട്ടിയും വയനാട് എക്സൈസ് ഇൻറലിജൻസും ചേർന്നാണ് പരിശോധന നടത്തിയത്.സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്ന കാര്യം എക്സൈസ് പരിശോധിച്ചു വരികയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *