വടക്കനാടിന്റെ ഉറക്കം കെടുത്തി മുട്ടി ക്കൊമ്പൻ
സുൽത്താൻ ബത്തേരി: ജനവാസ കേന്ദ്രത്തിൽ സ്ഥിരം പ്രശ്‌നക്കാരനായിരുന്ന വടക്ക നാട് കൊമ്പൻ എന്ന ആനയെ 2019ൽ പിടികൂടുമ്പോൾ ഒപ്പമു ണ്ടായിരുന്ന ആനയാണ് മുട്ടിക്കൊമ്പൻ. കൂട്ടാളി പോയശേഷം സ്ഥിരമായി നാട്ടിലിറങ്ങുന്ന മുട്ടിക്കൊമ്പൻ വൻതോതിലുള്ള കൃഷിനാശമാണ് വരുത്തുന്നത്. അടുത്തിടെയായി മുട്ടിക്കൊ മ്പന്റെ ശല്യം കൂടിയിരിക്കുകയാണ്. കൃഷിയിടങ്ങളി ലുമിറങ്ങി നാശം വിതക്കുന്ന കാട്ടാന മുട്ടിക്കൊമ്പനെ തുരത്താ ൻ മൂന്നംഗ കുങ്കിയാന സംഘം വടക്കനാട് വനത്തിൽ തിരച്ചി ൽ തുടങ്ങി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
മുത്തങ്ങ ആന ക്യാമ്പിൽനിന്ന് കുഞ്ചു, പ്രമുഖ, ഉ ണ്ണികൃഷ്ണൻ എന്നീ കുങ്കിയാനകളെയാണ് ദൗത്യത്തിനായി തിങ്കളാഴ്ച രാവിലെ വള്ളുവാടി ഭാഗത്ത് എത്തിച്ചത്. അവിടെ നിന്ന് ചൊവ്വാഴ്ച രാവിലെയാണ് വടക്കനാട് കാട്ടിലേക്ക് കൊ ണ്ടുപോയത്.മുട്ടിക്കൊമ്പൻ ചൊവ്വാഴ്‌ച രാവിലെ വടക്കനാട് താത്തൂർ വന ത്തിലെത്തിയിരുന്നു. ഇതോടെ കുങ്കിയാനകളും താത്തൂർ വന ത്തിലേക്ക് പ്രവേശിച്ചു. അടിക്കാട് കൂടുതലുള്ള ഭാഗമായതിനാ ൽ മുട്ടിക്കൊമ്പനെ പിന്തുടരുക കുങ്കിയാനകൾക്ക് പ്രയാസമാ യിട്ടുണ്ട്.
താത്തൂരിൽനിന്ന് മൂന്നു കിലോമീറ്റർ മാറിയാണ് കർണാടക വനം. മുട്ടിക്കൊമ്പനെ കർ ണാടക വനത്തിലേക്ക് കടത്തിവിട്ടാലും ഏതാനും ദിവസങ്ങൾ ക്കുശേഷം തിരികെയെത്തുമെന്നാണ് വടക്കനാട്, കരിപ്പൂർ ഭാ ഗത്തെ നാട്ടുകാർ പറയുന്നത്.
Comments (0)