സുൽത്താൻ ബത്തേരി അല്ല, അത് ഗണപതി വട്ടം; പേര്മാറ്റം അനിവാര്യമെന്ന് കെ സുരേന്ദ്രൻ
ബത്തേരി: സുൽത്താൻ ബത്തേരിയുടെ യഥാർഥ നാമം ഗണപതി വട്ടമാണെന്ന് വയനാട് നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രൻ അവകാശപ്പെട്ടു. സുൽത്താൻ ബത്തേരി എന്നല്ല, ആ സ്ഥലത്തിൻ്റെ പേര് ഗണപതി വട്ടമാണെന്ന് ആർക്കാണ് അറിയാത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ചോദിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
ഞങ്ങളതിനെ ഗണപതിവട്ടം എന്നാണ് വിളിക്കാറുള്ളതെന്ന് അദേഹം പറഞ്ഞു. അധിനിവേശ ശക്തികളാണ് സുൽത്താൻ ബത്തേരിയെന്ന പേര് കൊണ്ടുവന്നതെന്ന് പറയുവാൻ കെ. സുരേന്ദ്രൻ മറന്നില്ല.
Comments (0)