Posted By Anuja Staff Editor Posted On

വിഷു പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു

പത്തനംതിട്ട: വിഷു പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി എൻ മഹേഷ് ആണ് നട തുറന്നത്. തീർത്ഥാടകർക്ക് എട്ടു ദിവസം ദർശനം നടത്താനാകും.ഇന്നു മുതൽ 18 വരെ ദിവസവും പൂജകൾ ഉണ്ട്. വിഷുക്കണി ദർശനം 14 ന് പുലർച്ചെ മൂന്നു മണി മുതൽ ഏഴു മണി വരെയാണ്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

13 ന് രാത്രി അത്താഴ പൂജയ്ക്ക് ശേഷം ശ്രീകോവിലിൽ വിഷുക്കണി ഒരുക്കിയാണ് നട അടയ്ക്കുക.14 ന് പുലർച്ചെ മൂന്നിന് നട തുറന്നശേഷം ശ്രീകോവിലിലെ ദീപങ്ങൾ തെളിച്ച് ആദ്യം അയ്യപ്പനെ കണി കാണിക്കും. പിന്നീടാണ് ഭക്തർക്ക് കണി കാണാൻ അവസരം നൽകുക. തന്ത്രിയും മേൽശാന്തിയും ഭക്തർക്ക് വിഷുക്കൈനീട്ടം നൽകും. 18 ന് രാത്രി 10 ന് പൂജകൾ പൂർത്തിയാക്കി ക്ഷേത്ര നട അടയ്ക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *