കേരളത്തിൽ ഇനി ഒൻപതാം ക്ലാസ്സിലും സേ പരീക്ഷ
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഒൻപതാം ക്ലാസിൽ ‘സേവ് എ ഇയർ’ (സേ) പരീക്ഷയും നടപ്പിലാക്കും. ഒൻപതാം ക്ലാസിലെ വാർഷിക പരീക്ഷയിൽ ഏറ്റവും താഴ്ന്ന് ഗ്രേഡ് നേടിയ വിദ്യാർഥികൾക്കാണ് അവധിക്കാലത്ത് വീണ്ടും സേ പരീക്ഷ നടത്തി നിലവാരം ഉറപ്പാക്കാൻ അവസരം നൽകുന്നത്.
അതേസമയം സ്കൂൾ തലത്തിൽ ചോദ്യപ്പേപ്പർ തയാറാക്കി സേ പരീക്ഷ നടത്തി അർഹരായവർക്കു സ്ഥാനക്കയറ്റം നൽകണമെന്നാണു പൊതു വിദ്യാഭ്യാസ ഡയറക്‌ടറുടെ നിർദേശം. മെയ് പത്തിന് മുൻപ് ഈ പരീക്ഷ ഹൈസ്‌കൂളുകളിൽ നടത്തണം.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
Comments (0)