Posted By Anuja Staff Editor Posted On

വയനാടിനെ വരൾച്ച ബാധിത ജില്ലയായി പ്രഖ്യാപിക്കണം ; കർഷക കോൺഗ്രസ്

കൽപറ്റ: ജില്ലയെ വരൾച്ചബാധിത ജില്ലയായി പ്രഖ്യാപിക്കണ മെന്ന് കർഷക കോൺഗ്രസ് ജില്ല ഭാരവാഹികൾ ഭാരവാഹിക ൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കാർഷിക മേഖല കരിഞ്ഞുണങ്ങുകയാണ്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

കുടിവെള്ള ക്ഷാമം നാട്ടിലെങ്ങും രൂക്ഷമാണ്. ജില്ല ഭരണകൂടം ഇക്കാര്യത്തിൽ ശ്രദ്ധകൊടുത്തിട്ടുമില്ല. മന്ത്രിതല സംഘം പു ൽപള്ളി മുള്ളൻകൊല്ലി പഞ്ചായത്തുകൾ സന്ദർശിച്ച് വരൾച്ച യുടെ തീവ്രത മനസ്സിലാക്കണം. ക്ഷീരകർഷകർക്ക് കാലിത്തീറ്റ ക്ക് സബ്സിഡി അനുവദിക്കണമെന്നും കർഷകരുടെ കടങ്ങൾ എഴുതിത്തള്ളണമെന്നും ഇവർ ആവശ്യപ്പെട്ടു.വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡൻ്റ് പി.എം. ബെന്നി, ബ്ലോക്ക് പ്രസിഡൻ്റ് പരിതോഷ്കുമാർ, വർഗീസ് മുര്യൻകാവി ൽ, പി.എം. കുര്യൻ, ബിനു നടുപ്പറമ്പിൽ എന്നിവർ പങ്കെടു ത്തു. വരൾച്ചബാധിത പ്രദേശങ്ങളിൽ കർഷക കോൺഗ്രസ് നേതാക്കൾ സന്ദർശനം നടത്തി.

ശശിമല, ചാമപ്പാറ തുടങ്ങിയ പ്രദേശങ്ങളിലെ വിവിധ കൃഷിയി ടങ്ങളിലാണ് സന്ദർശനം നടത്തിയത്. കൃഷി നശിച്ചവർക്ക് അ ർഹമായ നഷ്ടപരിഹാരം നൽകണമെന്നും അടിയന്തര സഹാ യങ്ങൾ നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *