വെള്ളമുണ്ട മാവോയിസ്റ്റ് കേസ്; പ്രതിക്ക് 10 വർഷം തടവ് ശിക്ഷ
വെള്ളമുണ്ട :മാവോയിസ്റ്റ് കേസിൽ പ്രതി രൂപേഷിന് പത്ത് വർഷം തടവ് ശിക്ഷ. നാലാംപ്രതി കന്യാകുമാരിക്കും എട്ടാംപ്രതി ബാബു ഇബ്രാഹിമി ന് ആറ് വർഷവും എഴാം പ്രതി അനൂപ് മാത്യുവിന് എട്ടുവർഷവുമാണ് തടവ്. കൊച്ചി എൻഐഎകോടതിയുടെതാണ് വിധി. നാല് പ്രതികളും കുറ്റക്കാരെന്ന് കൊച്ചി എൻഐഎ കോടതി കണ്ടെത്തിയിരുന്നു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
രൂപേ ഷ്, കന്യാകുമാരി, അനൂപ്, ബാബു ഇബ്രാഹിം എന്നിവരെയാണ് എൻ ഐഎ സ്പെഷൽ ജഡ്‌ജ് കെ കമനീസാണ് ശിക്ഷിച്ചത്. വെള്ളമുണ്ടയി ൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ എബി പ്രമോദിനെ വീട് കയറി സായുധ സംഘം ഭീഷണിപ്പെടുത്തുകയും മാവോയിസ്റ്റ് ലഘുലേ ഖകൾ വിതരണം ചെയ്യുകയും പോസ്റ്റർ പതിക്കുകയും ചെയ്ത കേ സിലാണ് നാല് പ്രതികൾ കുറ്റക്കാരെന്ന് കൊച്ചി എൻഐഎ കോടതി യുടെ ശിക്ഷാവിധി. എട്ടുപേരുള്ള കേസിൽ ബാക്കി മൂന്ന് പ്രതികൾ പിടിയിലാകാനുണ്ട്.
Comments (0)