അമലോത്ഭവമാതാ തീർഥാടനകേന്ദ്രം പുനഃപ്രതിഷ്ഠ 15-ന്
മാനന്തവാടി : മാനന്തവാടി അമലോത്ഭവമാതാ തീർഥാടനകേന്ദ്രം പുനഃപ്രതിഷ്ഠയും ആശീർവാദവും 15-ന് നടക്കും. കോഴിക്കോട് രൂപത ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കലിന്റെ മുഖ്യകാർമികത്വത്തിലാണ് തിരുകർമങ്ങൾ നടത്തുക. മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം വചനപ്രഘോഷണം നടത്തും.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
പൊതുസമ്മേളനം സുൽത്താൻ ബത്തേരി രൂപതാധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസ് ഉദ്ഘാടനം ചെയ്യും. കോഴിക്കോട് രൂപതാബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ അധ്യക്ഷത വഹിക്കും. മാനന്തവാടിരൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം അനുഗ്രഹപ്രഭാഷണം നടത്തും. രാഹുൽഗാന്ധി എം.പി. മുഖ്യാതിഥിയാകും. ഒ.ആർ. കേളു എം.എൽ.എ. സുവനീർ പ്രകാശനം ചെയ്യും. മാനന്തവാടി നഗരസഭാധ്യക്ഷ സി.കെ. രത്നവല്ലി വിവിധമേഖലകളിൽ മികവുപ്രകടിപ്പിച്ചവരെ ആദരിക്കും.
Comments (0)