മുന്നറിയിപ്പുമായി കേന്ദ്രം; (+92) നമ്പറിൽ ആരംഭിക്കുന്ന വാട്‌സ്‌ആപ്പ് കോളുകൾ അറ്റൻഡ് ചെയ്യരുത്
വാട്‌സ്ആപ്പിൽ വിദേശ നമ്പറുകളിൽ നിന്ന് വരുന്ന കോളുകളിൽ ജാഗ്രത വേണം എന്ന് ടെലികമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്ട്മെന്റ്. പ്രത്യേകിച്ച് പ്ലസ് 92 (+92) ൽ ആരംഭിക്കുന്ന കോളുകൾ എടുക്കാതിരിക്കുന്നതാണ് നല്ലത്. ഇത്തരത്തിലുള്ള കോളുകൾ വന്നാൽ വ്യക്തിപരമായ വിവരങ്ങൾ പങ്കുവെയ്ക്കാതെ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.പലപ്പോഴും സർക്കാർ ഉദ്യോഗസ്ഥരാണ് എന്ന വ്യാജേനയാണ് ഇത്തരം കോളുകൾ വരുന്നത്. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി കണ്ടെത്തിയതായും മൊബൈൽ നമ്ബർ റദ്ദാക്കുമെന്നും ഭീഷണിപ്പെടുത്തി കൊണ്ടാണ് ഇത്തരം കോളുകൾ വരുന്നത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
സ്വകാര്യ വിവരങ്ങൾ തട്ടിയെടുത്ത് സാമ്ബത്തിക തട്ടിപ്പ് നടത്താനാണ് ഇത്തരം നമ്ബറുകളിൽ നിന്ന് വിളിക്കുന്നത്. ഇത്തരത്തിൽ വിളിക്കാൻ സർക്കാർ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് ഇത്തരം കോളുകൾ വരുമ്ബോൾ ജാഗ്രത പുലർത്താൻ മറക്കരുതെന്നും ടെലികമ്മ്യൂണിക്കേഷൻ സ് ഡിപ്പാർട്ട്മെന്റിൻ്റെ മാർഗനിർദേശത്തിൽ പറയുന്നു.ടെലികമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്ട്മെൻ്റിലെ ഉദ്യോഗസ്ഥർ എന്ന വ്യാജേന വിളിച്ച് തട്ടിപ്പ് നടത്തുന്ന കേസുകൾ വർധിച്ച പശ്ചാത്തലത്തിലാണ് സർക്കാർ ഇടപെടൽ. ഇത്തരത്തിൽ കോളുകൾ വന്നാൽ ഉടൻ തന്നെ സഞ്ചാർ സാഥി പോർട്ടലിൽ റിപ്പോർട്ട് ചെയ്യാനും ടെലികമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്ട്മെന്റ്റ് നിർദേശിച്ചു. ഇത്തരം തട്ടിപ്പുകളിൽ ഇതിനോടകം വീണാൽ ഉടൻ തന്നെ സൈബർ ക്രൈം ഹെൽപ്പ്ലൈൻ നമ്ബറായ 1930ൽ വിളിച്ച് റിപ്പോർട്ട് ചെയ്യാനും മാർഗനിർദേശത്തിൽ പറയുന്നു.
Comments (0)