സ്വന്തം റെക്കോർഡ് ഭേദിച്ച് സ്വർണം; ചരിത്രത്തിലാദ്യമായി 53,000 പിന്നിട്ടു
സംസ്ഥാനത്ത് സ്വർണവില കുതിപ്പ് തുടരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 800 രൂപ വർധിച്ച് 53,760ലേക്കെത്തി. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് കൂടിയത് 100 രൂപയാണ്. ഇതോടെ ഗ്രാമിന് 6720 രൂപയായി വിപണ നിരക്ക്. ഈ മാസം ഇതുവരെ 2880 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഒരു പവൻ ആഭരണ രൂപത്തിൽ ലഭിക്കാൻ ഇനി 60,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.ഇന്നലെ സംസ്ഥാനത്ത് സ്വർണം പവന് 80 രൂപ കൂടി 52,960 രൂപയിലും ഗ്രാമിന് പത്ത് രൂപ വർധിച്ച് 6620 രൂപയിലുമാണ് വ്യാപാരം നടന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ആറ് ദിവസമായി സ്വർണവില തുടർച്ചയായി റെക്കോർഡിടുകയാണ്. ലോകരാജ്യങ്ങളിലെ യുദ്ധങ്ങളും അമേരിക്ക പലിശ നിരക്ക് കുറച്ചതുമാണ് ഇപ്പോഴത്തെ സ്വർണവില വർധനവിന് കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
യുദ്ധം അവസാനിക്കുകയും വിലക്കയറ്റത്തിൽ അയവ് വരുകയും പലിശ നിരക്ക് കൂടുകയും ചെയ്താൽ മാത്രമേ ഇനി സ്വർണവിലയിൽ കാര്യമായ കുറവുണ്ടാവുകയുള്ളൂ. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തെ സ്വർണവില അറുപതിനായിരം കടക്കാനാണ് സാധ്യത.സാധാരണനിലയിൽ ഓഹരി വിപണിഇടിയുമ്പോഴാണ് സ്വർണവില കുതിക്കാറുള്ളത്.എന്നാൽ ഇതിനു വിപരീതമായി ഓഹരിവിപണിയുംസ്വർണവിപണിയും ഒരേപോലെകുതിക്കുകയാണിപ്പോൾ. ആഗോളതലത്തിൽസ്വർണവിലയിൽ ഉണ്ടായ വർധനയും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക്കൂ ടുതൽ പേർ എത്തുന്നതുമാണ് വിലയിൽ പ്രതിഫലിച്ചത്.
Comments (0)