Posted By Anuja Staff Editor Posted On

ലോക്സഭ തെരഞ്ഞെടുപ്പ് ;മുതിർന്ന പൗരൻമാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് വീടുകളിൽ വോട്ടുചെയ്യാം

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൽപ്പറ്റ അസംബ്ലി നിയോജക മണ്ഡലത്തിൽ ഉൾ പ്പെട്ട പോസ്റ്റൽ ബാലറ്റ് പേപ്പറിന് അർഹരായ മുതിർന്ന പൗരൻമാർ, ഭിന്നശേഷിക്കാ ർ എന്നിവർക്കുള്ള പോളിങ്ങ് ഏപ്രിൽ 16 മുതൽ 18 വരെ നടക്കും. പോളിങ്ങ് ഉ ദ്യോഗസ്ഥർ പോസ്റ്റൽ ബാലറ്റ് പേപ്പറിന് അർഹരായവരുടെ വീടുകളിലെത്തിയാണ് വോട്ട് ചെയ്യാനുള്ള സൗകര്യം നൽകുക.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

അവശ്യ സർവീസ് (എസൻഷ്യൽ സർവീസ്) വോട്ടർമാർക്ക് ഏപ്രിൽ 20 മുതൽ 22 വരെ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ ക ൽപ്പറ്റ എസ്.കെ.എം.ജെ ഹയർസെക്കൻഡറി സ്‌കൂളിൽ പ്രത്യേകം തയ്യാറാക്കിയ പോസ്റ്റൽ വോട്ടിങ്ങ് കേന്ദ്രത്തിൽ വോട്ടു ചെയ്യാനുള്ള സൗകര്യം ഒരുക്കിയതായി ക ൽപ്പറ്റ നിയോജകമണ്ഡലം അസിസ്റ്റന്റ്റ് റിട്ടേണിങ്ങ് ഓഫീസർ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *