അധികാരത്തിലെത്തിയാൽ കർഷകകടങ്ങൾ എഴുതിത്തള്ളും; രാഹുൽഗാന്ധി

പുൽപ്പള്ളി: ഇന്ത്യാ മുന്നണി അധികാരത്തിൽവന്നാൽ രാജ്യത്തെ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുമെന്ന് യു.ഡി.എഫ്. സ്ഥാനാർഥി രാഹുൽ ഗാന്ധി. മോദി സർക്കാർ അതിസമ്പന്നരായവരുടെ 16 ലക്ഷം കോടി രൂപയുടെ കടങ്ങളാണ് എഴുതിതള്ളിയത്. എന്നാൽ കഠിനാധ്വാനം ചെയ്യുന്ന കർഷകരുടെ കടങ്ങൾ എഴുതിതള്ളാൻ തയ്യാറായില്ല. നരേന്ദ്ര മോദി സർക്കാർ കർഷകരോട് കാണിക്കുന്നത് കുറ്റകരമായ അനാസ്ഥയാണ്. വയനാട്ടിലെ മാത്രമല്ല രാജ്യത്തെ മുഴുവൻ കർഷകരും പ്രതിസന്ധിയിലാണ്. കർഷകന് അവരുടെ അധ്വാനത്തിൻ്റെ ഫലം ലഭിക്കുന്നില്ല. ഇന്ത്യാ മുന്നണി അധികാരത്തിൽവന്നാൽ രാജ്യത്തെ കർഷകരുടെ താല്പര്യങ്ങൾ സംരക്ഷിക്കും. കർഷകർക്കാവശ്യമാ നിയമപരിരക്ഷ നൽകും. തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി നടന്ന പുൽപ്പള്ളിയിൽനടന്ന കർഷക റാലിയ്ക്ക് ശേഷം ജനങ്ങളെ അഭിസംഭോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

ഉച്ചയ്ക്ക് 12.30ഓടെ താഴെയങ്ങാടിയിൽ എത്തിയ രാഹുൽ ഗാന്ധിയെ നൂറുകണക്കിന് കർഷകരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ റാലിയായി ടൗൺ ചുറ്റി അനശ്വര ജങ്ഷനിൽ സമാപിച്ചു. പുല്പള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിലെ യു.ഡി.എഫ്. പ്രവർത്തകരാണ് റാലിയിൽ പങ്കെടുത്തത്. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണു ഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പി.സി. വിഷ്ണുനാദ് എം.എൽ.എ., ഐ.സി. ബാലകൃഷ്‌ണൻ എം.എൽ.എ., ടി. സിദ്ദീഖ് എം.എൽ.എ., എൻ.ഡി. അപ്പച്ചൻ, കെ.എൽ. പൗലോസ് തുടങ്ങിയവർരാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top