റേഷന്‍, വെള്ളം എന്നിവ അടുത്ത അഞ്ചുവര്‍ഷവും സൗജന്യമായി നല്‍കും, ഇന്ധനവില കുറയ്ക്കും; പ്രകടനപത്രിക പുറത്തിറക്കി ബിജെപി
ന്യൂഡല്‍ഹി: മോദിയുടെ ഗ്യാരണ്ടി എന്ന ആശയത്തില്‍ ഊന്നി ബിജെപി പ്രകടനപത്രിക പുറത്തിറക്കി. ലോക്‌സഭ തെരഞ്ഞെടുപ്പ് ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, സ്ത്രീകള്‍, യുവജനങ്ങള്‍, ദരിദ്രജനവിഭാഗങ്ങള്‍ എന്നിവയുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
മോദിയുടെ ഗ്യാരണ്ടി എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് പ്രകടനപത്രികയ്ക്ക് രൂപം നല്‍കിയത് എന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. 14 ഭാഗങ്ങളുള്ള പ്രകടനപത്രിക തയ്യാറാക്കുന്നതിന്റെ ഭാഗമായി 15 ലക്ഷം അഭിപ്രായങ്ങളാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് പറയുന്ന പ്രകടനപത്രികയില്‍ റേഷന്‍, വെള്ളം എന്നിവ അടുത്ത അഞ്ചുവര്‍ഷവും സൗജന്യമായി നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്നു.
വനിതാ സംവരണനിയമം, പുതിയ ക്രിമിനല്‍ നിയമം എന്നിവ നടപ്പാക്കും. ബുള്ളറ്റ് ട്രെയിനുകളും കൂടുതല്‍ വന്ദേഭാരത് ട്രെയിനുകളും കൊണ്ടുവരും. ഇന്ത്യയെ രാജ്യാന്തര നിര്‍മാണ ഹബ്ബാക്കി മാറ്റും. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കുമെന്നും ബിജെപി വാഗ്ദാനം ചെയ്തു. സമ്പൂര്‍ണ രാഷ്ട്ര വികസനത്തിനുള്ള രേഖയാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ ഗ്യാരണ്ടി എന്ന നിലയില്‍ നടപ്പാക്കിയതായും മോദി പറഞ്ഞു.
Comments (0)