കാരാപ്പുഴയിൽ നിന്ന് കബനിയിലേക്ക് വെള്ളം തുറന്നുവിട്ടു തുടങ്ങി
കൽപ്പറ്റ: കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകൾ സംയുക്തമായി കബനി നദിയിൽ മരക്കടവ് ഭാഗത്ത് നിർമ്മിച്ച ബണ്ടിലേക്ക് കാരാപ്പുഴ ഡാമിൽ നിന്നും ഇന്ന് 5-7 ക്യുമെക്സ് നിരക്കിൽ വെള്ളം തുറന്ന് വിട്ടു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
രാവിലെ മുതലാണ് വെള്ളം തുറന്നു വിട്ടു തുടങ്ങിയത്. പൊതുജനങ്ങൾ പുഴയിൽ ഇറങ്ങുന്നതിൽ ജാഗ്രത പാലിക്കണം. തുറന്നുവിടുന്ന ജലം പുൽപ്പള്ളി, മു ള്ളൻകൊല്ലി പഞ്ചായത്തുകളിൽ കുടിവെള്ളത്തിനായി മാത്രമേ ഉപയോഗിക്കാവൂവെന്നും ജല ദുരുപയോഗം ശ്രദ്ധ യിൽപ്പെട്ടാൽ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
Comments (0)