നീലഗിരിയിൽ 70.93 % പോളിങ്
ഗൂഡല്ലൂർ: വെള്ളിയാഴ്‌ച രാവിലെ ഏഴു മുതൽ വൈകീട്ട് ആറു വരെ നടന്ന പോളിങിൽ നീലഗിരി ലോകസഭ മണ്ഡലത്തിൽ 70.93 ശതമാനം പേർ വോട്ടവകാശം രേഖപ്പെടുത്തി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
ഊട്ടി, കു നൂർ, ഗൂഡല്ലൂർ, മേട്ടുപാളയം, അവിനാശി, ഭവാനി സാഗർ എ ന്നീ നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെട്ട നീലഗിരി ലോകസഭ മ ണ്ഡലത്തിൽ 14,18,914 ലക്ഷം വോട്ടർമാരാണുള്ളത്. വെള്ളി യാഴ്ച ജുമുഅ നമസ്‌കാരം ഉള്ളതിനാൽ മുസ്‌ലിം വോട്ടർമാരി ൽ പലരും നേരത്തെ തന്നെ സമ്മതിദാനാവകാശം വിനിയോ ഗിക്കാനെത്തി.
നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ പലർ ക്കും വോട്ടർ ലിസ്റ്റിൽ പേരില്ലാതെ മടങ്ങേണ്ടി വന്നത് പരാതി ക്കിടയാക്കി. നൂറുശതമാനം പോളിങ് എന്ന ലക്ഷ്യം തെര ഞ്ഞെടുപ്പ് കമീഷൻ വ്യാപകമായി പ്രചരിപ്പിച്ച സാഹചര്യത്തി ലാണ് ഇത്തരമൊരു പോരായ്‌മ സംഭവിച്ചത്. കഴിഞ്ഞ രണ്ടുമൂ ന്ന് ദിവസങ്ങളായി കടുത്ത വേനൽ ചൂട് അനുഭവപ്പെട്ടെങ്കിലും വെള്ളിയാഴ്ച ചൂട് കുറവായത് വോട്ടർമാർക്ക് അനുഗ്രഹമായി. രാവിലെ ഒമ്പതിനു കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് ഭവാ നി സാഗർ, ഊട്ടി, ഗൂഡല്ലൂർ എന്നീ നിയമസഭ മണ്ഡലങ്ങളിലാ ണ്. വൈകീട്ട് നാലിന് എല്ലാ മണ്ഡലങ്ങളിലും 50 ശതമാനത്തി ലേറെ വോട്ട് രേഖപ്പെടുത്തിയിരുന്നു. ദേവാല, പാക്കണ, ദേവർ ഷോല എന്നിവിടങ്ങളിൽ ചെറിയതോതിൽ മെഷീൻ തകരാറാ യത് ഒഴിച്ചാൽ മറ്റ് പരാതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല.
ആറുമ ണിയോടെ വരിയിൽ കാത്തിരുന്നവർക്ക് ടോക്കൻ നൽകി വോ ട്ട് രേഖപ്പെടുത്താൻ അവസരം നൽകി. ക്രമസമാധാന പ്രശ്ന ങ്ങളും എവിടെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പോളിങ് പൊതു വേ സമാധാനപരമായിരുന്നു.
Comments (0)