ഒന്നര മണിക്കൂർ വേണ്ടിവരുന്ന യാത്ര വെറും ഏഴ് മിനിറ്റ് കൊണ്ട് എത്തും; എയർ ടാക്സി സർവീസ് ഇന്ത്യയിലേക്കും വരുന്നു
2026ൽ ഇലക്ട്രിക് എയർ ടാക്സി സർവീസ് സംവിധാനം ഇന്ത്യയിലും യാഥാർത്ഥ്യമാകുന്നുയെന്ന് റിപ്പോർട്ട്. വിമാനക്കമ്ബനിയായ ഇൻഡിഗോയുടെ മാതൃകമ്ബനി ഇന്റർഗ്ലോബ് എൻ്റർപ്രൈസ് ആണ് എയർടാക്‌സി അവതരിപ്പിക്കുന്നത്.യുഎസ് കമ്ബനിയായ ആർച്ചർ ഏവിയേഷൻ എന്നിവരാണ് ഇതിന് വേണ്ടി തയ്യാറെടുക്കുന്നത്.ഡൽഹിയിലും മുംബൈയിലും ബെംഗളൂരുവിലും ആദ്യഘട്ടത്തിൽ എയർ ടാക്സി സർവീസ് വരും.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
പരിസ്ഥിതിക്ക് ദോഷമില്ലാത്ത ഇലക്ട്രിക് എയർ ടാക്സികളാണ് അവതരിപ്പിക്കുക. ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്നാകും ആദ്യ സർവീസ് ആരംഭിക്കുക. ആദ്യ യാത്ര ഡൽഹിയിലേക്കാകും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 27 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ഈ റൂട്ട്. ഒന്നരമണിക്കൂറാണ് ഇവിടെയെത്താനെടുക്കുന്ന സമയം. എന്നാൽ എയർ ടാക്‌സിയിലൂടെ ഏഴ് മിനിറ്റിനുള്ളിൽ ലക്ഷ്യസ്ഥാനത്തെത്താനാകും.2000 മുതൽ 3000 രൂപവരെയായിരിക്കും നിരക്ക്.പൈലറ്റ് കൂടാതെ 4 പേർക്ക് യാത്ര ചെയ്യാം. വെർട്ടിക്കൽ ടേക്ക്ഓഫ്, ലാൻഡിങ് ശേഷികളുള്ള 200 ഇലക്ട്രിക് വിമാനങ്ങൾ ആർച്ചർ ഏവിയേഷൻ നൽകും. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർച്ചർ ഏവിയേഷൻ ആണ് ഇലക്ട്രിക് വെർട്ടിക്കൽ ടേക്-ഓഫ് ആൻഡ് ലാൻഡിംഗ് എയർക്രാഫ്റ്റ് സജ്ജമാക്കുന്നത്.
ഹെലികോപ്ടറുമായി ഇതിന് സാമ്യമുണ്ടെങ്കിലും വളരെ ചെറിയ ശബ്ദമായിരിക്കും ഇതിനുണ്ടാകുക. കൂടാതെ ബാറ്ററിയിലാണ് ഇതിന്റെ പ്രവർത്തനം. ആറ് ബാറ്ററികളാണ് ഇവയിൽ ഉണ്ടാകുക. ചാർജ് ചെയ്യുന്നതിനായി 30 മുതൽ 40 മിനിറ്റ് വരെ സമയമെടുക്കും. വൈകാതെ മുംബൈയിലേക്കും ബെംഗളൂരുവിലേക്കും സർവീസ് ആരംഭിക്കാൻ കമ്ബനി പദ്ധതിയിടുന്നുണ്ട്.
Comments (0)