ബിജെപി സംസ്ഥാനത്ത് രണ്ടക്കം തികയ്ക്കും,കേരളത്തിൽ ഇക്കുറി ചരിത്രം മാറും : കെ സുരേന്ദ്രൻ
വയനാട്: കേരളത്തിൽ ഇക്കുറി ചരിത്രം മാറുമെന്ന് വയനാട് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ. ബിജെപി സംസ്ഥാനത്ത് രണ്ടക്കം തികയ്ക്കും.എല്ലാവരും പ്രധാനമന്ത്രിയിൽ വിശ്വാസം അർപ്പിക്കുന്നുവെന്ന് വ്യക്തമായെന്നും സുരേന്ദ്രൻ പറഞ്ഞു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
വയനാട്ടിൽ നൂറ് ശതമാനം വിജയം ഉറപ്പെന്ന് സുരേന്ദ്രൻ പറഞ്ഞു.രാഹുൽ ഗാന്ധി വയനാടിനെ തിരിഞ്ഞുനോക്കിയിട്ടില്ല. അതുകൊണ്ട് നരേന്ദ്ര മോദിജിക്കൊപ്പം നിൽക്കുന്ന ഒരാളെയാണ് ആവശ്യം. കേരളത്തിൽ നല്ല വിജയം ഉറപ്പാണ്. പിണറായി വിജയനെ ആർക്കും വിശ്വാസമില്ല. മോദിജിയെ എല്ലാവരും വിശ്വസിക്കുന്നു. അവസാന ലാപ്പിൽ നല്ല പ്രചാരണമാണ്. രണ്ടക്കം ഉറപ്പാണ്. കേരളത്തിൽ എൽഡിഎഫിനും യുഡിഎഫിനും ആശയക്കുഴപ്പമാണ്.
പച്ചക്കൊടി എൽഡിഎഫ് ഇപ്പോൾ ആയുധം ആക്കുന്നു. വർഗീയതയാണ് ഇവിടെ ആളികത്തിക്കുന്നത്. കൊടി താഴ്ത്തിക്കെട്ടുന്നത് അശുഭ ലക്ഷണമാണ്. രാഹുലിനെ കെട്ട് കെട്ടിക്കുന്നതിന്റെലക്ഷണമാണത്’, സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
Comments (0)