സ്വർണവില കുത്തനെ താഴേക്ക്; ആശ്വാസത്തിൽ ഉപഭോക്താക്കൾ
തി രുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. ഇന്ന് ഒറ്റയടിക്ക് 1120 രൂപയുടെ ഇടിവാണ് ഉണ്ടായത്.ഇതോടെ സ്വർണവില 52000 ത്തിലേക്കെത്തി. 12 ദിവസങ്ങൾക്ക് ശേഷമാണു സ്വർണവില ഇത്രയും താഴുന്നത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
ഏപ്രിൽ 20 മുതൽ 1600 രൂപ കുറഞ്ഞിട്ടുണ്ട്. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 52920 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വിപണി വില 6615 രൂപയാണ്. 18 കാരറ്റ് സ്വർണത്തിൻ്റെ വില 5535 രൂപയാണ്. വെള്ളിയുടെ വിലയും കുറഞ്ഞു.
രണ്ട് രൂപ കുറഞ്ഞ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 87 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിച്ചിരുന്നു. യുദ്ധ സാഹചര്യങ്ങളിൽ അയവ് വന്നതോടെ അന്താരാഷ്ട്ര സ്വർണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തി.
രണ്ട് ദിവസംമുമ്ബ് ഒരു ട്രോയ് ഔൺസ് സ്വർണത്തിന് അന്താരാഷ്ട്ര വില 2418 ഡോളർ ആയിരുന്നു. അത് കുറഞ്ഞ് 2295 ഡോളിലേക്ക് എത്തിയിട്ടുണ്ട്. വില 2268 ഡോളർ വരെയാകും എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. അതായത് വരും ദിവസങ്ങളിൽ സ്വർണവില കുറയാനുള്ള സാധ്യതയുണ്ട്.
Comments (0)