വോട്ടിങ് മെഷീൻ, വിവിപാറ്റ് പ്രവർത്തനങ്ങളിൽ വ്യക്തത വേണം; തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരോട് ഹാജരാകാൻ സുപ്രീംകോടതി
ന്യൂഡൽഹി: വോട്ടിങ് മെഷീൻ, വിവിപാറ്റ് പ്രവർത്തനങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് വ്യക്തത തേടി സുപ്രീംകോടതി. വിവിപാറ്റിൻ്റെ സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണം. വിവിപാറ്റിന്റെ പ്രവർത്തനം, സോഫ്റ്റ് വെയർ എന്നിവയിൽ വ്യക്തത വേണം.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
ഇക്കാര്യങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ ഉച്ചയ്ക്ക് രണ്ടിന് കോടതിയിലെത്തി വിശദീകരിക്കാനാണ് ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്.ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ രേഖപ്പെടുത്തപ്പെടുന്ന 100 ശതമാനം വോട്ടുകളും വിവിപാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വ്യക്തത തേടിയത്. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
അഞ്ചു സംശയങ്ങളാണ് കോടതി ഉന്നയിച്ചത്.മൈക്രോ കൺട്രോളർ കൺട്രോളിങ്യൂണിറ്റിലാണോ വിവിപാറ്റിലാണോ നിലവിലുള്ളത്?,മൈക്രോ കൺട്രോളർ ഒരു തവണയാണോപ്രോഗ്രാം ചെയ്യുന്നത്?, ചിഹ്നം ലോഡ് ചെയ്യുന്നതിന്യൂണിറ്റുകൾ എത്ര ?, കൺട്രോൾ യൂണിറ്റുംവിവിപാറ്റും സീൽ ചെയ്യുന്നുണ്ടോ?, ഇവിഎമ്മിലെഡാറ്റ 45 ദിവസത്തിൽ കൂടുതൽസൂക്ഷിക്കേണ്ടതുണ്ടോ? തുടങ്ങിയ സാങ്കേതികകാര്യങ്ങളിലാണ് കോടതി വിശദീകരണം തേടിയത്.ഇവിഎമ്മിന് ഒരു സോഴ്‌സ് കോഡ് ഉണ്ട്. അത് വെളിപ്പെടുത്തിയിട്ടില്ലെന്ന് സീനിയർ അഭിഭാഷകൻ സന്തോഷ് പോൾ കോടതിയെ അറിയിച്ചു. സോഴ്സ് കോഡ് ഒരിക്കലും വെളിപ്പെടുത്താൻ പാടില്ല. വെളിപ്പെടുത്തിയാൽ അത് ദുരുപയോഗം ചെയ്യപ്പെടും. അതിനാൽ ഒരിക്കലും വെളിപ്പെടുത്താൻ പാടില്ലെന്ന് ജസ്റ്റിസ് ഖന്ന അഭിപ്രായപ്പെട്ടു. സാങ്കേതിക വശങ്ങൾ ഉൾപ്പെടെ എല്ലാ കാര്യങ്ങളും പരിശോധിച്ചശേഷമാകും ഇക്കാര്യത്തിൽ വിധി പുറപ്പെടുവിക്കാനാകുകയെന്ന് സുപ്രീംകോടതി വ്യക്തമാക്കി.ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ രേഖപ്പെടുത്തിയ വോട്ടുകൾ വിവിപാറ്റ് പേപ്പർ സ്ലിപ്പുകൾ ഉപയോഗിച്ച് ക്രോസ് വെരിഫിക്കേഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് അടക്കമുള്ളവയാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിവിപാറ്റ് സ്ലിപ്പുകൾ ബാലറ്റ് ബോക്സിൽ നിക്ഷേപിക്കാൻ വോട്ടർമാരെ അനുവദിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. നിലവിൽ വിവിപാറ്റുകൾ മുഴുവനായി എണ്ണുന്ന പതിവില്ല.
Comments (0)