ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് ഇന്ന് വിധിയെഴുതും . 14,64,472 സമ്മതിദായകരാണ് വയനാട് ലോക്‌സഭാ മണ്ഡലത്തിൽ വോട്ടവകാശം വിനിയോഗിക്കുക. വോട്ടെടുപ്പിനുള്ള എല്ലാ സംവിധാനങ്ങളും സുര ക്ഷാക്രമീകരണങ്ങളും പൂർത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോ ഗസ്ഥ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
സുതാര്യമായും സമാധാനാപ രമായും വോട്ടവകാശം വിനിയോഗിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തി. രാവിലെ 5.30 എല്ലാ കേന്ദ്രങ്ങളിലും മോക്ക് പോളിങ്ങ് തുടങ്ങും. സ്ഥാനാർത്ഥികളുടെ ഏജൻറുമാരുടെ സാന്നിധ്യത്തിൽ വോ ട്ടിങ്ങ് യന്ത്രങ്ങൾ പ്രവർത്തന സജ്ജമാണെന്ന് ഉറപ്പ് വരുത്തുന്ന പ്രക്രി യാണ് മോക്ക് പോൾ. രാവിലെ ഏഴ് മുതൽ വോട്ടർമാർക്ക് ബൂത്തി ലെത്തി വോട്ടു ചെയ്യാം. വൈകീട്ട് 6 വരെയാണ് പോളിങ്ങ് സമയം. വ്യാഴാ ഴ്ച ഉച്ചയോടെ പോളിങ്ങ് സാമഗ്രികളുടെ വിതരണം പൂർത്തിയായി. മുട്ടിൽ ഡബ്ല്യു. ഒ.എം ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ വോട്ടി ങ്ങ് യന്ത്രങ്ങളുടെയും പോളിങ്ങ് സാമഗ്രികളുടെയും വിതരണം ജില്ല കളക്ടർ നേരിട്ട് വിലയിരുത്തി.