വയനാട്ടിൽ പോളിംഗ് കുത്തനെയിടിഞ്ഞു; രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷത്തിൽ യുഡിഎഫ് ക്യാമ്ബിന് ആശങ്ക
കൽപറ്റ: യുഡിഎഫിൻ്റെ രാഹുൽ ഗാന്ധിക്ക് 2019ൽ കേരള ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം (4,31,770) നൽകിയ മണ്ഡലമാണ് വയനാട് ലോക്‌സഭ സീറ്റ്.കോൺഗ്രസിന്റെ്റെ കേരളത്തിലെ ഏറ്റവും ഉറച്ച സീറ്റ് കൂടിയാണ് വയനാട്. എന്നാൽ 2024ലേക്ക് എത്തിയപ്പോൾ രാഹുൽ ഗാന്ധിക്കും യുഡിഎഫിനും ആശങ്കകളുടെ സൂചനകളാണ് വയനാട്ടിലെ പോളിംഗ് കണക്കുകൾ നൽകുന്നത്. വയനാട്ടിൽ കഴിഞ്ഞവട്ടം രാഹുലിന് കൂടുതൽ ഭൂരിപക്ഷം നൽകിയ നിയമസഭ മണ്ഡലത്തിൽ ഇക്കുറി പോളിംഗ് കുറഞ്ഞു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
2019ൽ 4,31,770 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച രാഹുൽ ഗാന്ധിക്ക് ഒരുതരത്തിലും 2024ൽ വെല്ലുവിളിയാവേണ്ട മണ്ഡലമല്ല വയനാട് എന്നായിരുന്നു യുഡിഎഫ് കണക്കുകൂട്ടലുകൾ. കഴിഞ്ഞ തവണ 10,87,783 വോട്ടുകൾ പോൾ ചെയ്‌തപ്പോൾ 706,367 ഉം രാഹുൽ നേടി. ഇത്തവണ എൽഡിഎഫിനായി സിപിഐയുടെ ദേശീയ നേതാവ് ആനി രാജയും എൻഡിഎയ്ക്കായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും മത്സരത്തിനായി വന്നപ്പോൾ വയനാട്ടിൽ കഴിഞ്ഞ തവണത്തേക്കാൾ ആവേശം പ്രചാരണത്തിൽ ദൃശ്യമായി. അപ്പോഴും രാഹുൽ ഗാന്ധിക്ക് തന്നെ വലിയ മേൽക്കൈ യുഡിഎഫ് കണക്കുകൂട്ടി. എന്നാൽ വയനാട്ടിൽ ഇത്തവണ പോളിംഗ് കുത്തനെയിടിഞ്ഞതോടെ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷത്തിൽ യുഡിഎഫ് ക്യാമ്‌ബ് ആശങ്കയിലാണ്.
Comments (0)