Posted By Anuja Staff Editor Posted On

കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ ഊർജ്ജ 2024 അത്‌ലറ്റിക് നടത്തപ്പെട്ടു

കൽപ്പറ്റ: കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ കായികമേള ഊർജ്ജ 2024 ഭാഗമായുള്ള അത്‌ലറ്റിക് മത്സരങ്ങൾ കൽപ്പറ്റ മുണ്ടേരി വയനാട് ജില്ല സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെട്ടു. വയനാട് ജില്ല അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി ലൂക്കാ ഫ്രാൻസിസ് ദീപശിഖ ഏറ്റു വാങ്ങി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ രൂപത പ്രസിഡൻ്റ് ജിഷിൻ മുണ്ടക്കാത്തടത്തിൽ അധ്യക്ഷത വഹിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

ആവേശകരമായ അത്‌ലറ്റിക്സ് മീറ്റിൽ തരിയോട് മേഖല ഒന്നാം സ്ഥാനവും, മുള്ളൻകൊല്ലി മേഖല രണ്ടാം സ്ഥാനവും നടവയൽ മേഖല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കായിക മേളയിൽ യുവാക്കളുടെ വിഭാഗത്തിൽ തരിയോട് മേഖലയിലെ തോമാസ് കാരക്കാട്ട്, യുവതികളുടെ വിഭാഗത്തിൽ നടവയൽ മേഖലയിലെ അനഘ ചാത്തംകണ്ടത്തിൽ, എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരായി.

ജനറൽ സെക്രട്ടറി റ്റിജിൻ ജോസഫ് വെള്ളപ്ലാക്കിൽ, സെക്രട്ടറി അലീഷ ജേക്കബ് തെക്കിനാലിൽ, ഡെലിസ് സൈമൺ കാവുങ്കൽ, ട്രഷറർ ജോബിൻ തുരുത്തേൽ, കോഡിനേറ്റർ ജോബിൻ തടത്തിൽ, രൂപത ഡയറക്ടർ ഫാ.സാന്റോ അമ്പലത്തറ, ആനിമേറ്റർ സി. ബെൻസി ജോസ് എസ്.എച്ച്, രൂപത സിൻഡിക്കേറ്റ്, സ്റ്റേറ്റ് സെനറ്റ് സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവർ കായികമേളക്ക് നേതൃത്വം നൽകി. പതിമൂന്ന് മേഖലകളിലെ യുവജനങ്ങൾ പങ്കെടുത്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *