Posted By Anuja Staff Editor Posted On

പനമരം നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസിലെ പ്രതി അർജ്ജുന് വധശിക്ഷ

പനമരം:നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസിലെ പ്രതി അർജ്ജുന് വധശിക്ഷ. വയനാട് ജില്ലാ സെഷൻസ് അഡ് ഹോക്ക് രണ്ട് കോടതി ജഡ്ജ് എസ്.കെ. അനിൽ കുമാറാണ് വിധി പ്രസ്താവിച്ചത്.2021 ജൂൺ 10ന് രാത്രി എട്ടരയോ ടെയായിരുന്നു നെല്ലിയമ്പത്ത് ഇരട്ടക്കൊലപാതകം.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

പത്മാല യത്തിൽ കേശവൻ (75),ഭാര്യ പത്മാവതി(65) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവം കഴിഞ്ഞ് മൂന്നുമാസത്തിനു ശേഷ മാണ് പ്രതിയായ അയൽവാസി കായക്കുന്ന് കുറുമക്കോളനിയിലെ അർജ്ജുൻ അറസ്റ്റിലാവുന്നത്. അർജുൻ കുറ്റക്കാര നാണെന്ന് കഴിഞ്ഞ ബുധനാഴ്‌ച കോടതി കണ്ടെത്തിയിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *