എസ്എസ്എൽസി ഹയർസെക്കൻഡറി പരീക്ഷ ഫലപ്രഖ്യാപന ദിനം നിശ്ചയിച്ചു
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി പരീക്ഷാ ഫലങ്ങൾ മെയ് എട്ടിനു പ്രഖ്യാപിക്കും. വൈകിട്ടു മൂന്നു മണിക്കായിരിക്കും ഫലം പുറത്തുവിടുക. ഹയർസെക്കൻഡറി, വിഎച്ച്എസ് സി ഫലം ഒൻപതിനും പ്രഖ്യാപിക്കും.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
കഴിഞ്ഞവർഷം മെയ് 19നായിരുന്നു എസ്എസ്എൽസി ഫല പ്രഖ്യാപനം. പതിനൊന്നു ദിവസം മുമ്പാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്.
70 ക്യാമ്പുകളിലായി ഏപ്രിൽ മൂന്നിനാണ് മൂല്യനിർണയം ആരംഭിച്ചത്. ക്യാമ്പ് ഓഫീസർമാരടക്കം 10,500 അധ്യാപകർ പങ്കെടുത്ത് റെക്കോർഡ് വേഗത്തിലാണ് മൂല്യനിർണയം പൂർത്തിയാക്കിയത്.
ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി മൂല്യനിർണവും പൂർത്തിയായിട്ടുണ്ട്. 77 ക്യാമ്പുകളിലായി ആയിരുന്നു മൂല്യം നിർണയം.
Comments (0)