ശമ്പള പരിഷ്കരണം മൂന്നാം ഗഡുവും ഉടൻ ഉണ്ടാവില്ല
സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ശമ്ബളപരിഷ്കരണ കുടിശികയുടെ മൂന്നാം ഗഡു നല്‍കുന്നതില്‍ അനിശ്ചിതത്വം.ഈ ഏപ്രിലില്‍ നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഒന്നും രണ്ടും കുടിശിക രണ്ടാം പിണറായി സർക്കാർ അനന്തമായി മരവിപ്പിച്ച് ഉത്തരവ് ഇറക്കിയിരുന്നു. ഇന്ന് ഏപ്രില്‍ 30 ആയെങ്കിലും മൂന്നാം ഗഡുവിന്റെ കാര്യത്തില്‍ വ്യക്തത വരുത്തി ഉത്തരവ് ഇറക്കിയിട്ടില്ല.മൂന്നാം ഗഡുവും ഉടനെ കൊടുക്കാനോ,പി.എഫില്‍ ലയിപ്പിക്കാനോ ഇടയില്ലെന്നാണ് സൂചന. അങ്ങനെയെങ്കില്‍ മരവിപ്പിക്കല്‍ ഉത്തരവെങ്കിലും ഇറക്കേണ്ടതാണ്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
2021 ഫെബ്രുവരിയിലാണ് ശമ്ബള,പെൻഷൻ പരിഷ്ക്കരണം നടപ്പാക്കിയത്. 2019 ജൂലായ് മുതല്‍ മുൻകാല പ്രാബല്യം നല്‍കിയിരുന്നു. ഓഫീസ് അസിസ്റ്റന്റിന് 64000രൂപയാണ് കുടിശിക. ഉയർന്ന തസ്തികയിലുള്ള അഡിഷണല്‍ സെക്രട്ടറിക്ക് 376400രൂപവരെ കുടിശികയായി കിട്ടേണ്ടതാണ്.ഇത് നാല് തുല്യഗഡുക്കളായി 2023, 2024 വർഷങ്ങളില്‍ ഏപ്രില്‍,ഒക്ടോബർ മാസങ്ങളിലായി നല്‍കുമെന്നാണ് അറിയിച്ചിരുന്നത്.4000കോടിയോളം രൂപ വേണ്ടിവരും.
Comments (0)