Posted By Anuja Staff Editor Posted On

സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂൾ അടച്ചിടും; ഡ്രൈവിംഗ് സ്കൂളുകൾ സമരത്തിലേക്ക്

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം നാളെ പ്രാബല്യത്തിൽ വരാനിരിക്കെ ഡ്രൈവിങ് സ്‌കൂൾ സംയുക്ത സമരസമിതി സമരം പ്രഖ്യാപിച്ചു. ഡ്രൈ വിങ് ടെസ്റ്റുകളുടെ എണ്ണം പഴയപടിയാക്കണമെന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

പുറത്തിറക്കിയ സർക്കുലർജനദ്രോഹപരമാണെന്ന് ആരോപിച്ച് സർക്കുലർ പിൻവലിക്കുന്നത് വരെ സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകൾ അടച്ചിട്ടുകൊണ്ടും പഠനവും ടെസ്റ്റുകളും നിർത്തിവെക്കാൻ സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂൾ സംഘടനകൾ സംയുക്തമായി തീരുമാനിച്ചു. സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന റോഡ് അപകടങ്ങളുടെ പശ്ചാത്തലത്തിൽ ഡ്രൈവിംഗ് ടെസ്റ്റു കൾ കാര്യക്ഷമമാക്കാനുള്ള സർക്കാർ നിർദ്ദേശങ്ങളെ സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂ‌ൾ സംഘടനകൾ ഒന്നടങ്കം സ്വാഗതം ചെയ്യുന്നതായും, എന്നാൽ 04/2024 സർക്കുലർ കേന്ദ്ര മോട്ടോർവാഹനചട്ടങ്ങൾക്ക് വിരുദ്ധവും അശാസ്ത്രീയവും വേണ്ടത്ര പഠനം നടത്താതെയും അടി സ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയുള്ളതുമാണെന്ന് സംഘടനകൾ ആരോപിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *