Posted By Anuja Staff Editor Posted On

അവധിക്കാല ക്ലാസുകളും വേണ്ട; സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ മെയ് ആറു വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം

സംസ്ഥാനത്ത് ഉഷ്ണ‌ തരംഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ മെയ് 6 വരെ അടച്ചിടാൻ തീരുമാനം.പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആണ് മെയ് ആറു വരെ അടച്ചിടാൻ തീരുമാനിച്ചിരിക്കുന്നത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

രാവിലെ 11 മണി മുതൽ വൈകിട്ട് മൂന്നുമണിവരെ സ്കൂൾ വിദ്യാർത്ഥികൾക്ക് അവധിക്കാല ക്ലാസുകൾ ഒഴിവാക്കുന്നതിന് നിർദ്ദേശം നൽകുമെന്നും പോലീസ്, അഗ്നിരക്ഷാസേന, മറ്റ് സേനാ വിഭാഗങ്ങൾ, എൻസിസി, എസ് പി സി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളിൽ പകൽ സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കും എന്നും സംസ്ഥാനത്തെ ഉഷ്‌ണ തരംഗസാധ്യത വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിൽ തീരുമാനമായി.ജില്ലാ ഭരണകൂടത്തോട് ആസ്ബറ്റോസ്, ടീൻ ഷീറ്റുകൾ എന്നിവ മേൽക്കൂര ആയിട്ടുള്ള വീടുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികളെ ഉൾപ്പെടെയുള്ളവരെ ക്യാമ്ബുകളിലേക്ക് മാറ്റാനാവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും പകൽ സമയത്ത് ഇത്തരത്തിൽ ആസ്ബസ്റ്റോസ്, ടിൻ ഷീറ്റുകൾ എന്നിവ മേൽക്കൂരയായിട്ടുള്ള തൊഴിലിടങ്ങൾ അടച്ചിടണമെന്നും നിർദ്ദേശം നിർദ്ദേശം നൽകിയിട്ടുണ്ട്.ഇതുകൂടാതെ ആശുപത്രികളുടെയും പ്രധാന സർക്കാർ സ്ഥാപനങ്ങളുടെയും ഫയർ ഓഡിറ്റ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച മാനദണ്ഡം അനുസരിച്ച് പെട്ടെന്ന് തന്നെ ചെയ്യാനും മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യ ശേഖരണ- നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ തീപിടുത്ത സാധ്യതയുള്ള ഇടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തി സുരക്ഷാ മുൻകരുതൽ സ്വീകരിക്കണമെന്നും യോഗം നിർദ്ദേശം നൽകിയിട്ടുണ്ട്.കലാ-കായിക മത്സരങ്ങളോ പരിപാടികളോ പകൽ 11 മണി മുതൽ വൈകിട്ട് മൂന്നുമണിവരെ നടത്തരുത് എന്നും കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ വനം വകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം എന്നും പകൽ 11 മണി മുതൽ വൈകിട്ട് മൂന്നുമണി വരെയുള്ള സമയത്ത് സൂര്യപ്രകാശം ശരീരത്തിൽ നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രിയും അഭ്യർത്ഥിച്ചിട്ടുണ്ട്. ഇതുകൂടാതെ നിരവധി നിർദ്ദേശങ്ങൾ ആണ് ഉഷ്ണ‌ തരംഗസാധ്യത വിലയിരുത്തുന്നതിനായി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിട്ടുള്ളത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *