ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനുള്ള ട്രാൻസ്പോർട്ട് കമ്മീഷണറുടെ സർക്കുലർ ചോദ്യം ചെയ്തുതുള്ള ഹർജിയിൽ വിധി ഇന്ന്
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനുള്ള ട്രാൻസ്പോർട്ട് കമ്മീഷണറുടെ സർക്കുലർ ചോദ്യം ചെയ്‌തുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.ഡ്രൈവിങ് സ്ക്‌കൂൾ പരിശീലകർ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് വിധി പറയുന്നത്. ഡ്രൈവിംഗ് ടെസ്റ്റിന് പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയ സർക്കാരിന്റെ തീരുമാനം ഏകപക്ഷീയമാണ് എന്നാണ് ഹർജിക്കാരുടെ പ്രധാന വാദം. നിയമ വിരുദ്ധമായ ഉത്തരവ് റദ്ദാക്കണം എന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
സംസ്ഥാന മോട്ടോർ വെഹിക്കിൾ ചട്ടമോ കേന്ദ്ര സർക്കാരിന്റെ ചട്ടമോ നിബന്ധനകളെ കുറിച്ച് നിർവചിക്കുന്നില്ല. ഈ സാഹചര്യത്തിൽ ഉത്തരവ് നിലനിൽക്കുന്നതല്ല എന്നാണ് ഹർജിക്കാരായ ഡ്രൈവിങ് പരിശീലകരുടെ വാദം. ഈ സാഹചര്യത്തിൽ രേഖകൾ വിളിച്ചുവരുത്തി ഹൈക്കോടതി പരിശോധിക്കണം. മാനദണ്ഡങ്ങൾ പരിഷ്‌കരിച്ച സർക്കാരിൻ്റെ ചട്ടങ്ങൾ റദ്ദാക്കണം എന്നുമാണ് ഹർജിക്കാരുടെ ആവശ്യം.
Comments (0)