Posted By Anuja Staff Editor Posted On

ടെസ്റ്റിന് വാഹനം നൽകാതെ ഡ്രൈവിങ് സ്കൂളുകൾ; സ്വന്തം വാഹനത്തിൽ ടെസ്റ്റ് എടുക്കാമെന്ന് എം.വി.ഡി.

ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് പരിഷ്കരണത്തിനെതിരേ ഡ്രൈവിങ്ങ് സ്ക്‌കൂൾ ഉടമകളും ജീവനക്കാരും പ്രതിഷേധിക്കുന്ന സാഹചര്യത്തിൽ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിന് സ്വന്തം വാഹനങ്ങൾ ഉപയോഗിക്കാമെന്ന നിർദേശവുമായി മോട്ടോർ വാഹനവകുപ്പ്.ടെസ്റ്റിനായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ കൃത്യമായ രേഖകൾ കൈവശമുണ്ടായിരിക്കണമെന്നുള്ള നിർദേശം മാത്രമാണ് വകുപ്പ് നൽകിയിട്ടുള്ളത്. ടെസ്റ്റിങ് കേന്ദ്രങ്ങൾക്ക് പോലീസ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.ലൈസൻസ് ടെസ്റ്റിൽ മാറ്റം വരുത്തി മോട്ടോർ വാഹനവകുപ്പ് പുറത്തിറക്കിയ സർക്കുലർ പൂർണമായും

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തുന്നത്. പ്രതിഷേധം കനത്തതിനെ തുടർന്ന് ചൊവ്വാഴ്ചയും ഡ്രൈവിങ് ലെസൻസ് ടെസ്റ്റ് തടസ്സപ്പെട്ടു. ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾ ടെസ്റ്റിന് വിട്ടുനൽകാതെയാണ് പ്രതിഷേധം തുടരുന്നത്. പങ്കെടുക്കാൻ സന്നദ്ധരായവർക്കുപോലും ഇതുകാരണം ടെസ്റ്റിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.ചൊവ്വാഴ്ച പത്തനംതിട്ട, തിരുവല്ല ഓഫീസുകളിൽ മാത്രമാണ് ടെസ്റ്റ് നടന്നത്. ഇരുസ്ഥലത്തുമായി 11 പേർ പങ്കെടുത്തു. തിരുവനന്തപുരം മുട്ടത്തറയിൽ വന്നവർക്ക് സാങ്കേതികപ്രശ്‌നങ്ങൾകാരണം മടങ്ങേണ്ടിവന്നു. നികുതിസംബന്ധമായ ഇടപാടുകൾക്ക് മുൻഗണന നൽകുന്നതിനാൽ, ബുധനാഴ്‌ച ആർ.ടി. ഓഫീസുകളിൽ മാത്രമാണ് ഡ്രൈവിങ് ടെസ്റ്റുള്ളത്. സമരത്തിൽനിന്ന് പിന്മാറില്ലെന്ന് ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ സംയുക്ത സമരസമിതിയും ഐ.എൻ.ടി.യു.സി. നേതൃത്വവും അറിയിച്ചു.ഫെബ്രുവരിയിൽ ഇറക്കിയ സർക്കുലറിലെ നിർദേശങ്ങൾക്കെതിരേയാണ് സമരം തുടങ്ങിയത്. അതിലെ നിർദേശങ്ങൾ തത്കാലത്തേക്ക് മരവിപ്പിച്ച സാഹചര്യത്തിൽ മറ്റൊരു വിട്ടുവീഴ്ചയ്ക്ക് മോട്ടോർവാഹനവകുപ്പും തയ്യാറല്ല. റോഡ് ടെസ്റ്റ് കടുപ്പിച്ചുവെന്നുപറഞ്ഞാണ് ഡ്രൈവിങ് സ്‌കൂൾ ഉടമകളും ജീവനക്കാരും പരീക്ഷയ്ക്ക് എത്തുന്നവരെ പിന്തിരിപ്പിക്കുന്നത്. അതേസമയം, ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണ നിർദേശങ്ങളോട് പൂർണമായും യോജിക്കുന്നതായി കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *