Posted By Anuja Staff Editor Posted On

കൊതുകു ശല്യം നേരിടുന്നവരാണോ? ഇങ്ങനെ ചെയ്തു നോക്കൂ

ചൂടും മഴയും ഇടവിട്ടുണ്ടാകുന്ന ഈ കാലാവസ്ഥയിൽ കൊതുക് ശല്യവും പലയിടത്തും വർധിച്ചുവരുന്നു. വൈറൽ പനികൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതുകൊണ്ട് തന്നെ നമ്മുടെ ആരോഗ്യം സംരക്ഷിക്കാൻ ചുറ്റുപാടും വൃത്തിയാക്കിയിടേണ്ടത് അത്യാവശ്യമാണ്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

കെമിക്കലുകൾ അടങ്ങിയ കൊതുകു തിരി ഇല്ലാതെ തന്നെ കൊതുകുകളെ അകറ്റാൻ ചില വഴികളുണ്ട്.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുയെന്നത് തന്നെയാണ് ഏറ്റവും പ്രധാനം. മഴവെള്ളവും മറ്റും കെട്ടിക്കിടക്കാൻ അനുവദിക്കരുത്. ജനലിലും മറ്റും കൊതുകുവലയിട്ടും വീടിനുള്ളില്‍ ഇവ കടക്കാതെ നോക്കാം.വെളുത്തുള്ളിയാണ് കൊതുകിനെ അകറ്റാനുള്ള ഒരു സൂത്രം. ഇതിന്റെ രൂക്ഷഗന്ധം കൊതുകുകളെ ഓടിക്കും. കൊതുക് ശല്യമുള്ളപ്പോള്‍ വെളുത്തുള്ളിയെടുത്ത് ഒരു ചീനച്ചട്ടിയിലിട്ട് നന്നായി ചൂടാക്കുകയോ വെളുത്തുള്ളി പേസ്റ്റും വെള്ളവും മിക്സ് ചെയ്ത് നന്നായി ചൂടാക്കുകയോ ചെയ്യുക. ഇത് മുറികളില്‍ തളിച്ചാല്‍ കൊതുകിനെ അകറ്റാൻ സാധിക്കും. കൊതുക് ശല്യമുള്ളയിടങ്ങളില്‍ തുളസിയില വച്ചുകൊടുക്കുന്നതും കൊതുകിനെ അകറ്റാൻ സഹായിക്കും.കൂടാതെ, കുരുമുളക് പൊടി ഏതെങ്കിലും എസൻഷ്യല്‍ ഓയിലില്‍ നന്നായി യോജിപ്പിച്ച ശേഷം കൊതുക് ശല്യമുള്ള സ്ഥലത്തൊക്കെ സ്‌പ്രേ ചെയ്തുകൊടുക്കുന്നതും നല്ലതാണ്. അല്ലെങ്കിൽ കൊതുകുള്ളയിടങ്ങളില്‍ കർപ്പൂരം കത്തിച്ചുവയ്ക്കുന്നതും കൊതുകിനെ തുരത്താൻ സഹായിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *