ഹജ്ജ് തീര്‍ഥാടകര്‍ക്കായി പറക്കും ടാക്സികളും ഡ്രോണുകളും ഒരുക്കി സൗദി അറേബ്യ
ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ സൗദി അറേബ്യ സന്ദര്‍ശിക്കുന്ന തീര്‍ഥാടകര്‍ക്ക് പറക്കും ടാക്സികളും ഡ്രോണുകളും ഒരുക്കി സൗദി അറേബ്യ.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…
ആധുനിക സംവിധാനങ്ങള്‍ ഹാജിമാര്‍ക്ക് ഗതാഗതത്തിനായി ഉപയോഗിക്കാനുള്ള അവസരമുണ്ടാകുമെന്ന് സൗദി ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി സാലിഹ് അല്‍ ജാസര്‍ അറിയിച്ചു.മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദേശ തീര്‍ഥാടകരുടെ ആദ്യ ബാച്ചിനെ സ്വാഗതം ചെയ്ത ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഈ പ്രഖ്യാപനം നടത്തിയത്. ടാക്സി ആപ്ലിക്കേഷനുകള്‍ ഉള്‍പ്പെടെയുള്ള ഈ അത്യാധുനിക ഗതാഗത മാര്‍ഗ്ഗങ്ങള്‍ മൊത്തത്തിലുള്ള തീര്‍ഥാടന അനുഭവം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.വരും വര്‍ഷങ്ങളില്‍ മികച്ച ഗതാഗത മാര്‍ഗ്ഗങ്ങള്‍ ലഭ്യമാക്കാനുള്ള മത്സരത്തിലാണ് ഗതാഗത മേഖലയിലെ നിരവധി കമ്പനികള്‍ എന്ന് അല്‍ ജാസര്‍ എടുത്തുപറഞ്ഞു. ഹജ്ജ് സീസണില്‍ ഈ സാങ്കേതികവിദ്യകള്‍ മനസ്സിലാക്കുകയും അവയുടെ പ്രവര്‍ത്തനത്തിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
Comments (0)