കേരളത്തിൽ മേയ് 31-ന് മൺസൂൺ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
കേരളത്തില്‍ തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ മേയ് 31-ന് എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതില്‍ നാല് ദിവസംവരെ വ്യത്യാസമുണ്ടാകാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.സാധാരണഗതിയില്‍ ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ മണ്‍സൂണ്‍ എത്താറ്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
ഇതില്‍ ഏഴ് ദിവസം വരെ വ്യത്യാസമുണ്ടാകാം. കേരളത്തിലെത്തുന്ന മണ്‍സൂണ്‍ പിന്നീട് വടക്കോട്ട് സഞ്ചരിച്ച് ജൂലൈ 15-ഓടെ രാജ്യത്തൊട്ടാകെ വ്യാപിക്കും.ഇന്ത്യയിലെ മണ്‍സൂണിന്റെ പുരോഗതി സംബന്ധിച്ച നിർണായകമായ സൂചകമാണ് കേരളത്തില്‍ മണ്‍സൂണ്‍ എത്തുന്ന തിയ്യതി. കടുത്ത വേനലില്‍ വിയർക്കുന്ന ഉത്തരേന്ത്യയ്ക്ക് വലിയ ആശ്വാസമാകും മണ്‍സൂണ്‍.അതേസമയം, കേരളത്തിലെ അടുത്ത അഞ്ച് ദിവത്തേക്കുള്ള മഴ മുന്നറിയിപ്പ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചു. ഇത് പ്രകാരം വിവിധ ജില്ലകളില്‍ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മേയ് 19-ന് ചില ജില്ലകളില്‍ യെല്ലോ അലെർട്ടാണ് ഉള്ളതെങ്കിലും ഓറഞ്ച് അലെർട്ടിന് സമാനമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
Comments (0)