Posted By Anuja Staff Editor Posted On

ഇങ്ങനെയൊരു പഠനവുമായി സഹകരിച്ചിട്ടില്ല; മൂന്നിലൊരാൾക്ക് കോവാക്സിൻ ദോഷകരമായി ബാധിച്ചെന്ന റിപ്പോർട്ട് തള്ളി ഐസിഎംആർ

കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന്‍ എടുത്തവരില്‍ മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന പഠനറിപ്പോര്‍ട്ട് തള്ളി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌.ബനാറസ് ഹിന്ദു സര്‍വകലാശാല നടത്തിയ ഗവേഷണം കൃത്യതയോടെയുള്ളതല്ല. പാര്‍ശ്വഫലങ്ങളെപ്പറ്റി പറയുന്ന പഠനവുമായി സഹകരിച്ചിട്ടില്ല. റിപ്പോര്‍ട്ടില്‍ ഐസിഎംആറിനെ തെറ്റായാണ് ഉദ്ധരിച്ചിരിക്കുന്നതെന്നും ഡയറക്ടര്‍ ജനറല്‍ രാജീവ് ബഹല്‍ പറഞ്ഞു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

സ്പ്രിംഗര്‍ നേച്ചര്‍ എന്ന ജേര്‍ണലിലാണ് ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് നിര്‍മ്മിച്ച കോവാക്‌സിന്‍ എടുത്തവരില്‍ മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായതായാണ് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ശ്വാസകോശ അണുബാധ, ഹൃദയാഘാതം, ഞരമ്ബിനെ ബാധിക്കുന്ന രോഗങ്ങള്‍, ചര്‍മരോഗങ്ങള്‍, തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്‌തെന്നും പഠനത്തിലുണ്ട്. ഇത് തള്ളി ജേര്‍ണലിന് ഐസിഎംആര്‍ കത്തയച്ചു. റിപ്പോര്‍ട്ടില്‍ ഐസിഎംആറിനെ തെറ്റായാണ് ഉദ്ധരിച്ചിരിക്കുന്നത്. ഈ ഗവേഷണം കൃത്യതയോടെയുള്ളതല്ല. പാര്‍ശ്വഫലങ്ങളെപ്പറ്റി പറയുന്ന പഠനവുമായി ഐസിഎംആര്‍ സഹകരിച്ചിട്ടില്ലെന്നും രാജീവ് ബഹല്‍ കത്തില്‍ പറയുന്നു.ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകര്‍ കോവാക്‌സിനെ കുറിച്ച്‌ ഒരു വര്‍ഷത്തെ തുടര്‍ പഠനമാണ് നടത്തിയത്. പഠനത്തില്‍ പങ്കെടുത്ത 926 പേരില്‍ ഏകദേശം 50 ശതമാനം പേരും തുടര്‍ന്നുള്ള കാലയളവില്‍ അണുബാധകളെക്കുറിച്ച്‌ പരാതിപ്പെട്ടതായാണ് പഠനറിപ്പോര്‍ട്ട് ആരോപിക്കുന്നത്. കോവിഷീല്‍ഡ് അപൂര്‍വ്വമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന് സമ്മതിച്ച്‌ യുകെ മരുന്ന് നിര്‍മ്മാണ കമ്ബനിയായ ആസ്ട്രാസെനെക വാക്‌സിന്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് കോവാക്‌സിനുമായി ബന്ധപ്പെട്ട പഠനറിപ്പോര്‍ട്ട് പുറത്തുവന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *