മാനന്തവാടി സബ്ബ് ആര്‍ടിഒയില്‍ മാത്രം ഡ്രൈവിംഗ് ടെസ്റ്റ് ഇല്ല; പരാതിയുമായി സ്‌കൂള്‍ ഉടമകള്‍ രംഗത്ത്
മാനന്തവാടി: മെയ് 23 മുതല്‍ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം വന്നിട്ടുംമാനന്തവാടി താലൂക്കില്‍ ഡ്രൈവിംഗ് ടെസ്റ്റിന് വേണ്ടിയുള്ള അപേക്ഷകരുടെ കാത്തിരിപ്പു തുടരുന്നു. മാനന്തവാടി സബ് ആര്‍ ടി ഒ യില്‍ നിലവില്‍ ഡ്രൈവിംഗ് ടെസ്റ്റ് സ്ലോട്ടുകള്‍ ജൂണ്‍ 13 വരെ ക്രമീകരിക്കാത്തതിനാലാണ് പൊതു ജനങ്ങള്‍ക്ക് ഡ്രൈവിംഗ് ടെസ്റ്റ് സ്ലോട്ട് ബുക്ക് ചെയ്യുവാന്‍ സാധിക്കാതെ വന്നത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
ഏകദേശം 2000 മുകളില്‍ അപേക്ഷകള്‍ ഡ്രൈവിംഗ് സ്‌കൂളുകളുടെ പക്കല്‍ തീര്‍പ്പാകാതെ ഉള്ളതിനാല്‍ ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിപ്പുകാര്‍ പൊതുജന മധ്യത്തില്‍ വളരെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്ന് ഡ്രൈവിംഗ് സ്‌കൂള്‍ ഓണേഴ്സ് സമിതി വ്യക്തമാക്കി. നിലവില്‍ അപേക്ഷകരുടെ എണ്ണം വളരെ കൂടുതല്‍ ആയതിനാല്‍ ഈ ഓഫീസില്‍ ഉള്ള ഉദ്യോഗസ്ഥ ഒഴിവുകള്‍ എത്രയും പെട്ടെന്ന് നികത്തി സര്‍വീസുകള്‍ പുനരാരംഭിക്കുവാനും, മെയ്, ജൂണ്‍ മാസങ്ങളിലെ ഡ്രൈവിംഗ് ടെസ്റ്റ് സ്ലോട്ടുകള്‍ ക്രമീകരിച്ചു തരണമെന്നും അഭ്യര്‍ത്ഥിച്ചു കൊണ്ട് അധികൃതര്‍ക്ക് പരാതി നല്‍കിയതായും സംഘടന വ്യക്തമാക്കി.ബത്തേരിയിലും കല്‍പ്പറ്റയിലും ടെസ്റ്റിന് തിയതി കിട്ടുമ്പോള്‍ മാനന്തവാടിയില്‍ സ്ലോട് ബുക്ക് ചെയ്യുവാന്‍ കഴിയുന്നില്ല. ഉദ്യോഗസ്ഥരുടെ അനാസ്ഥ ആണ് ഇതിന് കാരണമെന്നും പൊതുജനങ്ങളും വിദ്യാര്‍ഥികളും പ്രവാസികളും ഇത് മൂലം ദുരിതം അനിഭവിക്കുകയാണെന്നും ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ അറിയിച്ചു.
Comments (0)