അപകടകരമായ മരങ്ങൾ, ചില്ലകൾ മുറിച്ച് മാറ്റണം
വൈത്തിരി ഗ്രാമ പഞ്ചായത്ത് പരിധിയിലെ സ്വകാര്യ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരുടെ ഭൂമിയിൽ അപകടകരമായ രീതിയിലുള്ള മരങ്ങൾ ചില്ലകൾ അതത് വ്യക്തികളുടെ, സ്ഥാപനങ്ങളുടെ ഉത്തരവാദിത്വത്തിൽ മുറിച്ചു മാറ്റണമെന്ന് സെക്രട്ടറി അറിയിച്ചു. അല്ലാത്ത പക്ഷം മരം, മരച്ചില്ലകൾവീണുണ്ടാകുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത പ്രസ്തുത വ്യക്തി, സപനത്തിന് ആയിരിക്കും. സർക്കാരിലേക്ക് റിസർവ്വ് ചെയ്ത തേക്ക്,വീട്ടി തുടങ്ങിയ സംരക്ഷിത മരങ്ങൾ മുറിച്ച് നീക്കുന്നതിന് നിലവിലെ ചട്ടങ്ങൾ, ഉത്തരവുകൾ പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കണം.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
Comments (0)