ജില്ലയിലെ സ്കൂൾ വാഹനങ്ങൾ പരിശോധിക്കും ഡ്രൈവർമാർക്ക് 22 മുതൽ പരിശീലനം
വയനാട്: മോട്ടോര്‍ വാഹന വകുപ്പ് അധ്യയന വര്‍ഷം അപകടരഹിതമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധനയും ഡ്രൈവര്‍മാര്‍ക്കുള്ള പരിശീലന ക്ലാസും സംഘടിപ്പിക്കുന്നുപരിശോധനയുടെ ഭാഗമായി ജില്ലയിലെ
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
എല്ലാ സ്‌കൂള്‍ വാഹനങ്ങളും പരിശോധന നടത്തി സ്റ്റിക്കര്‍ പതിപ്പിക്കും. മുഴുവന്‍ വാഹനങ്ങളും ‘വിദ്യാവാഹന്‍’ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മേഖലാ ട്രാന്‍സ്പേര്‍ട്ട് ഓഫീസര്‍ അറിയിച്ചു. വൈത്തിരി താലൂക്ക് പരിധിയിലെ വാഹനങ്ങളുടെ പരിശോധന മെയ് 22 മുതല്‍ 25 വരെ കല്‍പ്പറ്റ ബൈപ്പാസ് റോഡില്‍ നടക്കും. ഡ്രൈവര്‍മാര്‍ക്കുള്ള പരിശീലനം മെയ് 29 ന് കല്‍പ്പറ്റ മോട്ടോര്‍ വാഹന വകുപ്പിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി സബ് ആര്‍.ടി.ഓഫീസിന് കീഴിലെ സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധനയും പരിസീലന ക്ലാസ്സും അതത് സ്ഥനങ്ങളില്‍ നടക്കും. ഡ്രെവര്‍മാര്‍ ക്ലാസ്സില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.
Comments (0)