പ്രതിദിനം നഷ്ടം നാല് കോടി രൂപ; ആസൂത്രണമില്ലാതെ വൈദ്യുതി വാങ്ങലില്‍ ബോര്‍ഡ് വലിയ വില നല്‍കണം
കെഎസ്‌ഇബിയെ കുത്തുപാളയെടുപ്പിക്കുന്നതില്‍ ആസൂത്രണമില്ലായ്മ വലിയ തോതിലുണ്ട്.ആസൂത്രണമില്ലാതെയും റെഗുലേറ്ററി കമ്മിഷന്റെ അനുമതിയില്ലാതെയും വേനല്‍ക്കാലത്ത് കെ.എസ്.ഇ.ബി. ഉണ്ടാക്കിയ വൈദ്യുതി വാങ്ങല്‍ക്കരാർ വൻബാധ്യത ആകുന്ന അവസ്ഥയാണ്. ദിവസേന ഏകദേശം നാലുകോടി രൂപയാണ് കെ.എസ്.ഇ.ബി.ക്ക് നഷ്ടമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. കരാർ പൂർത്തിയാകുമ്ബോഴേക്കും 200 കോടിയാവും. ഈ ബാധ്യത ജനം വൈദ്യുതിബില്ലിലൂടെ നല്‍കേണ്ടിവരും.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
9.60 രൂപ നിരക്കില്‍ ദിവസം ഒരുകോടി യൂണിറ്റാണ് മെയ് 12 മുതല്‍ വാങ്ങിത്തുടങ്ങിയത്. ദിവസേന ചെലവ് 10 കോടി. മഴപെയ്തതോടെ ഉപഭോഗം കുറഞ്ഞിട്ടും ജൂണ്‍ 30 വരെ കരാർപ്രകാരം കൂടിയവിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവരുന്നതാണ് നഷ്ടമുണ്ടാക്കുന്നത്. വൈദ്യുതി മിച്ചമായതോടെ, നാലരമുതല്‍ അഞ്ചു രൂപയ്ക്കു വരെ നേരത്തേ കിട്ടിക്കൊണ്ടിരുന്ന, കേന്ദ്ര നിലയങ്ങളില്‍നിന്നുള്ള ഏകദേശം 50 ലക്ഷം യൂണിറ്റ് ഉപയോഗിക്കാതെ സറണ്ടർ ചെയ്യുകയാണ്. ഇത് ഉപയോഗിച്ചാലും ഇല്ലെങ്കിലും ഫിക്‌സഡ് ചാർജ് നല്‍കണം. ഇങ്ങനെയുണ്ടാകുന്ന നഷ്ടമാണ് ദിവസം നാലുകോടി.വേനല്‍ക്കാലത്തെ അധിക ഉപഭോഗം നേരിടാൻ കെ.എസ്.ഇ.ബി. മുൻകൂട്ടി ആസൂത്രണംചെയ്തിരുന്നില്ല. ഉഷ്ണതരംഗ സാഹചര്യമുണ്ടായപ്പോള്‍ ദിവസം ശരാശരി മൂന്നുകോടി യൂണിറ്റ് അധികം വേണ്ടിവന്നു. ഇതോടെ അങ്കലാപ്പിലായ ബോർഡ് വൈദ്യുതിനിയന്ത്രണം ഒഴിവാക്കാൻ അടിയന്തര വിപണിയില്‍ നിന്ന് യൂണിറ്റിന് 9.60 രൂപ നിരക്കില്‍ വാങ്ങാൻ കരാറുണ്ടാക്കി. കേരളത്തിലെത്തുമ്ബോള്‍ 10 രൂപയാവും. അടിയന്തരവിപണിയില്‍ വൻവില നല്‍കേണ്ടതിനാല്‍ ആവശ്യമുള്ളപ്പോള്‍ മാത്രം വാങ്ങുന്നതാണ് പതിവ്. കെ.എസ്.ഇ.ബി. ചെയ്തത് ജൂണ്‍ 30 വരെ കരാറുണ്ടാക്കുകയായിരുന്നു. അതുവരെ വാങ്ങിയേപറ്റൂ. ജൂണില്‍ മഴപെയ്യുമെന്ന് അറിയാമായിരുന്നിട്ടും ഇങ്ങനെ കരാർ ഉണ്ടാക്കിയതാണ് വിചിത്രം.
സർക്കാരിന്റെ വാക്കാലുള്ള അനുമതിയോടെയാണ് ഈ കരാർ. വൈദ്യുതിവാങ്ങല്‍ക്കരാറുകള്‍ റെഗുലേറ്ററി കമ്മിഷനെ അറിയിക്കണം. അടിയന്തര സാഹചര്യത്തില്‍ അനുമതിയില്ലാതെ വാങ്ങേണ്ടിവന്നാല്‍ പിന്നീടത് കമ്മിഷനെ അറിയിച്ച് അംഗീകാരം നേടണം. എന്നാല്‍, ഈ കരാറിനെപ്പറ്റി കമ്മിഷനെ ഇതുവരെ അറിയിച്ചിട്ടില്ലനേരത്തെ അദാനിയടക്കം മൂന്ന് കമ്ബനികളില്‍നിന്ന് ഹ്രസ്വകാല കരാറില്‍ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കെ.എസ്.ഇ.ബി നീക്കം വിവാദമായിരുന്നു. വേനല്‍ക്കാലത്ത് വൈദ്യുതി ഉപഭോഗം വർധിക്കുന്ന സാഹചര്യത്തില്‍ കരാർ അംഗീകരിക്കണമെന്നായിരുന്നു ആവശ്യം. ഈ ആവശ്യത്തില്‍ റഗുലേറ്ററി കമ്മീഷൻ വിയോഗിച്ചിരുന്നു.
ഏപ്രില്‍, മെയ് മാസങ്ങളില്‍ ലോഡ്‌ഷെഡിങ് ഒഴിവാക്കുന്നതിന് ഇത്തരം ഹ്രസ്വകാല കരാറിലൂടെ കൂടുതല്‍ വൈദ്യുതി വാങ്ങലല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നായിരുന്നു കെ.എസ്.ഇ.ബി പ്രതിനിധികള്‍ വാദിച്ചത്. വിമർശനവം ഉയർന്നതോടെ നേരത്തെ റദ്ദാക്കിയ നാല് ദീർഘകാല കരാറുകള്‍ പുനഃസ്ഥാപിച്ചിരുന്നു.
Comments (0)