Posted By Anuja Staff Editor Posted On

അടിമുടി അഴിച്ചുപണി വന്നേക്കും, ‘പേരുദോഷം’ മാറ്റാൻ പോലീസ് ഉന്നതരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

ഗുണ്ടാവേട്ട അടക്കമുള്ള കാര്യങ്ങളിലെ പോലീസിന്റെ വീഴ്‌ചകള്‍ ചര്‍ച്ചയാകുന്നതിനിടെ പോലീസിലെ ഉന്നത ഉദ്യോഗസ്‌ഥരുടെ യോഗം വിളിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.നാളെയാണ്‌ യോഗം. എസ്‌.പി. റാങ്കിലുള്ളവര്‍ മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്‌ഥര്‍ യോഗത്തില്‍ പങ്കെടുക്കും. ‘പോലീസിനു പുതിയ നയം’ എന്ന ലക്ഷ്യത്തോടെയാണ്‌ ഉന്നതതല യോഗം.
പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പല വീഴ്‌ചകളും വിനയാകുന്നതു സര്‍ക്കാരിനാണ്‌. അടുത്ത കാലത്ത്‌ ഇത്തരം സംഭവങ്ങള്‍ പലതുണ്ടായി.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN


പോലീസ്‌- ക്രിമിനല്‍ ബന്ധവും ഗുണ്ടാപ്രവര്‍ത്തനവും ഉള്‍പ്പെടെയുള്ള വിമര്‍ശനശരങ്ങള്‍ സര്‍ക്കാരിനുനേരേയുണ്ട്‌. പോലീസിന്റെ വീഴ്‌ചകള്‍ ഉയര്‍ത്തി പ്രതിപക്ഷം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന സാഹചര്യവുമുണ്ട്‌.
ഇൗ സാഹചര്യത്തിലാണ്‌ ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ പോലീസ്‌ സേനയുടെ ഉന്നതതല യോഗം മുഖ്യമന്ത്രി വിളിച്ചത്‌. ക്രിമിനലുകളോടു വിട്ടുവീഴ്‌ചയില്ലാത്ത സമീപനം ഉണ്ടാകണമെന്നു യോഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടേക്കും. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നു കടുത്ത വിമര്‍ശനങ്ങള്‍ക്കും സാധ്യതയുണ്ട്‌.
വിദേശസന്ദര്‍ശനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രി ഭരണത്തില്‍ സജീവമാണ്‌. തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം മാറുമ്ബോള്‍ പോലീസ്‌ സേനയില്‍ വലിയ മാറ്റങ്ങള്‍ വരുമെന്നു സൂചനയുണ്ട്‌. പോലീസ്‌തലപ്പത്തെ 17 പേര്‍ ഇൗമാസാവസാനം വിരമിക്കും. എസ്‌.പി. റാങ്കിലുള്ള 15 പേരാണ്‌ റിട്ടയര്‍ ചെയ്യുന്നത്‌. കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളുടെ ചുമതലയുള്ള ക്രൈംബ്രാഞ്ച്‌ എസ്‌.പിയായ പി.പി. സദാനന്ദനും ഇവരില്‍ ഉള്‍പ്പെടും.
മലബാര്‍ മേഖലയില്‍ സി.പി.എമ്മുമായി ഏറ്റവും അടുത്തുനില്‍ക്കുന്ന പോലീസ്‌ ഉദ്യോഗസ്‌ഥനാണ്‌ സദാനന്ദന്‍. ഇൗ സാഹചര്യത്തില്‍, മുതിര്‍ന്ന ഉദ്യോഗസ്‌ഥരുടെ വിരമിക്കലുമായി ബന്ധപ്പെട്ട്‌, പോലീസില്‍ അടിമുടി അഴിച്ചുപണിയിലേക്കും സര്‍ക്കാര്‍ കടക്കും. മുതിര്‍ന്ന ഐ.പി.എസുകാരിലും മാറ്റത്തിനു സാധ്യതയേറെ. എട്ടു ജില്ലാ പോലീസ്‌ മേധാവിമാരെ മാറ്റുന്ന കാര്യവും ആലോചനയിലാണ്‌.
ഇൗ പശ്‌ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തിനു പ്രാധാന്യം ഏറെയാണ്‌.


Comments (0)

Leave a Reply

Your email address will not be published. Required fields are marked *