സ്വര്‍ണപ്രേമികള്‍ ഇനി സന്തോഷിക്കേണ്ട; വിലയിലുണ്ടായ മാറ്റം അറിഞ്ഞോളൂ
സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. പവന് 200 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വില 53,320 രൂപയാണ്.ഒരു ഗ്രാം സ്വർണത്തിന്റെ വില 6,665 രൂപയുമായി. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
മേയ് 26, 25, 24 എന്നീ ദിവസങ്ങളിലെ ഒരു പവൻ സ്വർണത്തിന്റെ വില 53,120 രൂപയായിരുന്നു.ഈ മാസത്തെ എറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് മേയ് 20നായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 55,120 രൂപയായിരുന്നു. അതുപോലെ ഈ മാസത്തെ ഏറ്റവും ചെറിയ സ്വർണനിരക്ക് രേഖപ്പെടുത്തിയത് മേയ് ഒന്നിനായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 52,440 രൂപയായിരുന്നു. സംസ്ഥാനത്തെ വെളളിവിലയിലും ഇന്ന് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെളളിയുടെ ഇന്നത്തെ വില 95.90 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 95,900 രൂപയുമാണ്.ആഗോള സ്വർണവില ഇന്ന് രാവിലെയോടെ അന്താരാഷ്ട്ര തലത്തില്‍ സ്വർണവ്യാപാരം നേട്ടത്തിലാണ് നടക്കുന്നത്. ട്രോയ് ഔണ്‍സിന് 6.21 ഡോളർ (0.27%) ഉയർന്ന് 2,343.49 ഡോളർ എന്നതാണ് നിലവാരം. കഴിഞ്ഞ ആഴ്ചയില്‍ സ്വർണ വിലയില്‍ വലിയ ഇടിവാണ് ആഗോള തലത്തില്‍ സംഭവിച്ചത്. ഇത് ലാഭമെടുപ്പിനെ തുടർന്നാണെന്നാണ് വിലയിരുത്തത്.
Comments (0)