വയനാടിനെ വിറപ്പിച്ച് കാട്ടാന ശല്യം; നെയ്ക്കുപ്പയിൽ മതിൽ തകർത്തു, മക്കിമലയിൽ കൃഷിനാശം
വയനാടിനെ മൊത്തത്തില്‍ വിറപ്പിച്ച് കാട്ടാനയുടെ വിളയാട്ടം. പലയിടത്തും വന്‍ കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്.പൂതാടി, പനമരം, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പരിധികളിലെ വനാതിര്‍ത്തി ഗ്രാമങ്ങളിലാണ് കാട്ടാന രൂക്ഷമായ നാശം വിതയ്ക്കുന്നത്. ഇവിടെ പലയിടത്തും കാട്ടാന ശല്യത്തെ തുടര്‍ന്ന് കൃഷി തന്നെ നിര്‍ത്തിയിരുന്നു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
എന്നിട്ടും കാട്ടാനകളെ കൊണ്ട് രക്ഷയില്ലാതായിരിക്കുകയാണ്. രണ്ട് മാസത്തില്‍ അധികമായി നെയ്ക്കുപ്പ, വേലിയമ്ബം, പോലുള്ള വനാതിര്‍ത്തി ഗ്രാമങ്ങളില്‍ എല്ലാ ദിവസങ്ങളിലും കാട്ടാന എത്തുന്നുണ്ട്. കൃഷിനാശം മാത്രമല്ല വീട്ടുപകരണങ്ങളും വാഹനങ്ങളുമെല്ലാം കാട്ടാന തകര്‍ക്കുന്നുണ്ട്. മഴയ്ക്ക് തുടക്കമായതോടെ കാട്ടാന ശല്യം രൂക്ഷമായിരിക്കുകയാണ്.
അതേസമയം മക്കിമലയില്‍ ജനങ്ങള്‍ ഭീതിയോടെയാണ് കഴിയുന്നത്. നേരം ഇരുട്ടിയാല്‍ എത്തുന്ന ഒറ്റയാനാണ് പ്രദേശവാസികളുടെ പേടിസ്വപ്നം. കാര്‍ഷിക വിളകളെല്ലാം നശിപ്പിച്ചാണ് ഈ കാട്ടാന പുലര്‍ച്ചെയാവുമ്ബോള്‍ മടങ്ങുക. വാഴ, കവുങ്ങ്, തെങ്ങ്, കാപ്പി കൃഷികളാണ് കഴിഞ്ഞ ദിവസം വ്യാപകമായി നശിപ്പിക്കപ്പെട്ടത്.ഇവിടെയുള്ള ആശ്രമം സ്‌കൂള്‍ കെട്ടിടത്തിന് സമീപത്താണ് ആന നേരമിരുട്ടുന്നത് വരെ തമ്ബടിക്കുന്നത്. അതിന് ശേഷം കൃഷിയിടത്തില്‍ ഇറങ്ങി നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയാണ്. വൈദ്യുതിക്കമ്ബി വേലി ഇവിടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാട്ടാനയെ പ്രതിരോധിക്കാന്‍ ഇതുകൊണ്ട് സാധിച്ചിട്ടില്ല. മാസങ്ങള്‍ക്ക് മുമ്ബാണ് വീടിന് സമീപം നിര്‍ത്തിയിട്ട ഓട്ടോറിക്ഷ കുത്തിമറിച്ചിട്ടത്.
മക്കിമല ആറാം നമ്ബര്‍ ഭാഗങ്ങളിലും കാട്ടാനശല്യം രൂക്ഷമാണ്. ആനയെ പേടിച്ച് ഉറങ്ങാന്‍ പോലും പറ്റുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ചക്കയും മാങ്ങയും തേടിയെത്തുന്ന കാട്ടാന ഏത് നിമിഷവും വീടിന് നേരെയും ആക്രമണം നടത്താമെന്ന ഭയത്തിലാണ് പ്രദേശവാസികള്‍. നെയ്ക്കുപ്പയിലും പരിസരത്തും കഴിഞ്ഞ രാത്രിയില്‍ കാട്ടാന എത്തിയിരുന്നു.
വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇവിടെ മാത്യു എന്നയാളുടെ വീടിന് മുമ്ബിലെ മതില്‍ കാട്ടാന തകര്‍ത്തു. കഴിഞ്ഞ ആഴ്ച്ചയിലും ഈ മതില്‍ കാട്ടാന തകര്‍ത്തിരുന്നു. രണ്ട് ദിവസം മുമ്ബാണ് ഇത് വീണ്ടും നിര്‍മിച്ചത്. അതിപ്പോള്‍ വീണ്ടും തകര്‍ത്തിരിക്കുകയാണ്. സമീപ പ്രദേശത്തുള്ള ഇഞ്ചികൃഷിയും മുപ്പത് വാഴകളും കാട്ടാന നശിപ്പിച്ചു. മൂന്ന് തെങ്ങുകളും മറ്റൊരിടത്ത് മറിച്ചിട്ടു. വനംവകുപ്പിനെതിരെ നാട്ടുകാര്‍ക്കിടയില്‍ രോഷം ശക്തമാണ്.
Comments (0)