സിദ്ധാർഥിന്റെ മരണം: പ്രതികളുടെ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥിന്‍റെ മരണത്തില്‍ പ്രതികളുടെ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.കേസ് ഡയറി ഇന്ന് അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കും. ഇത് പരിശോധിച്ച ശേഷമാകും പ്രതികളുടെ ഹരജിയില്‍ കോടതി തീരുമാനമെടുക്കുക.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 60 ദിവസം പിന്നിട്ടതിനാല്‍ ജാമ്യത്തിന് അർഹതയുണ്ടെന്നാണ് പ്രതികളുടെ വാദം. എന്നാല്‍ സിദ്ധാർഥൻ നേരിട്ടത് ക്രൂരമായ ആക്രമണമാണെന്നും കൂടുതല്‍ അന്വേഷണം വേണമെന്നും സി.ബി.ഐ നിലപാടെടുത്തിരുന്നു. ജസ്റ്റിസ് സി.എസ് ഡയസിൻ്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുക.
Comments (0)