തിക്കും തിരക്കും വേണ്ട; കെഎസ്ആർടിസി സ്റ്റുഡന്റ്സ് കൺസെഷൻ കാർഡ് ഇനി ഓൺലൈൻ വഴി; ചെയ്യേണ്ടത് ഇത്രമാത്രം
കെ എസ്‌ആർടിസി ഡിപ്പോകളില്‍ കുട്ടികളുടെ ഇനി ഉന്തും തള്ളുമില്ല, കാലതാമസവുമില്ല. ഈ അധ്യയന വർഷം മുതല്‍ കെഎസ്‌ആർടിസി ബസുകളിലെ വിദ്യാർത്ഥി കണ്‍സഷൻ ഓണ്‍ലൈനിലേക്ക് മാറുന്നു.www.concessionksrtc.com എന്ന വെബ്സൈറ്റ് സന്ദർശിച്ച് School Student Registration/College student registration എന്ന ടാബ് ക്ലിക്ക് ചെയ്ത് ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും രേഖപ്പെടുത്തുക, ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുക.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
അപേക്ഷ വിജയകരമായി പൂർത്തിയായാല്‍ നല്‍കിയിട്ടുള്ള മൊബൈല്‍ നമ്ബറില്‍ എസ്‌എംഎസ് വരുന്നതാണ്. അപേക്ഷ സ്കൂള്‍ അംഗീകരിക്കുന്നതോടെ ബന്ധപ്പെട്ട ഡിപ്പോയിലെ പരിശോധനയ്‌ക്ക് ശേഷം അപ്രൂവ് ചെയ്യും. ഉടനെ അപേക്ഷ അംഗീകരിച്ചതായി എസ്‌എംഎസും ലഭിക്കും. ഇതിനൊപ്പം എത്ര രൂപ ഡിപ്പോയില്‍ അടയ്‌ക്കണമെന്നും നിർദ്ദേശം ലഭിക്കും. തുടർന്ന് ഡിപ്പോയിലെത്തി തുക അടയ്‌ക്കുക. കണ്‍സെഷൻ കാർഡ് എന്ന് ലഭിക്കുമെന്നും എസ്‌എംഎസ് വഴി അറിയാൻ സാധിക്കും. യൂസർ നെയിമും പാസ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് പരിശോധിക്കാവുന്നതാണ്.അപേസക്ഷ നിരസിച്ചാലും അറിയാൻ സാധിക്കും. ഇതിനെതിരെ അപ്പീല്‍ നല്‍കാനും അവസരമുണ്ട്. വെബ്‌സൈറ്റില്‍ തന്നെ ഇതിനായി Appeal Applicationsഎന്ന ടാബ് സജ്ജമാണ്. മൂന്നുമാസമാണ് സ്റ്റുഡന്റ്സ് കണ്‍സഷന്റെ കാലാവധി.
Comments (0)