സ്കൂൾ വിദ്യാഭ്യാസത്തിലെ മൂല്യനിർണയരീതി പരിഷ്‌കരിക്കാൻ ഒരുങ്ങി വിദ്യാഭ്യാസവകുപ്പ്

സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ മൂല്യനിർണയരീതി പരിഷ്കരിക്കാൻ ഒരുങ്ങി സംസ്ഥാന വിദ്യാഭ്യാസവകുപ്പ്.ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലെ നിരന്തരമൂല്യനിർണയമാണ് (കണ്ടിന്യസ് ഇവാലുവേഷൻ-സി.ഇ.) പുനർനിർണയിക്കുക. എൻസിഇആർടി മൂല്യനിർണയത്തിന് നിർദേശിച്ച വിദ്യാർഥികളുടെ സമഗ്രവികാസരേഖ കേരളത്തിന് അനുസൃതമായി നടപ്പാക്കും. എസ്‌എസ്‌എല്‍സി എഴുത്തുപരീക്ഷയില്‍ മിനിമം മാർക്ക് നിർബന്ധമാക്കുന്നതിന് പിന്നാലെയാണ് പുതിയ നടപടി.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

പുസ്തകങ്ങള്‍ റഫറൻസിനുനല്‍കി വായിച്ച്‌ ഉത്തരമെഴുതാവുന്ന ഓപ്പണ്‍ബുക്ക് പരീക്ഷ രീതി നടപ്പിലാക്കും. അതുപോലെ ചോദ്യപേപ്പർ വീട്ടില്‍കൊണ്ടുപോയി ഉത്തരമെഴുതാവുന്ന ടേക്ക് ഹോം എക്സാം രീതിയും ഓണ്‍ ഡിമാൻഡ് എക്‌സാം രീതിയും നടപ്പിലാക്കും. അതായത് ഒന്നിലേറെ പരീക്ഷയെഴുതാൻ വിദ്യാർത്ഥികള്‍ക്ക് അവസരം ഉണ്ടാകും. അതില്‍ മികച്ചപ്രകടനം നോക്കി വിലയിരുത്തലും, കുട്ടി ആവശ്യപ്പെടുന്നമുറയ്ക്ക് പരീക്ഷയെഴുതാനും അനുവദിക്കും. വിദ്യാഭ്യാസ ഉദ്യോഗസ്ഥർ ഉള്‍പ്പെട്ട സമിതി മൂല്യനിർണയം നിരീക്ഷിക്കും.അതേസമയം ഗ്രേഡിങ്ങും മാറും. ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലാണ് ഗ്രേഡിങ് നിർണയരീതിയും മാറുക. ഇപ്പോള്‍ 75-100 ശതമാനം മാർക്ക് നോക്കിയാണ് എ ഗ്രേഡ്. ഇതില്‍ താഴെയുള്ള മാർക്ക് കണക്കാക്കി ബി, സി, ഡി, ഇ ഗ്രേഡുകളും നല്‍കും. പഠനത്തിനുപുറമെ, കലാ, കായികം തുടങ്ങിയ മേഖലകളിലെയും കുട്ടികളുടെ ശേഷി വിലയിരുത്തും. കുട്ടിയുടെ ഓരോ വികാസഘട്ടവും ക്ലാസ് ടീച്ചർ ഓണ്‍ലൈനായി രേഖപ്പെടുത്താനും പുതിയ പരിഷ്കരണത്തില്‍ തീരുമാനമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top