വെറ്റിനറി കോളേജ് വിദ്യാർത്ഥിയുടെ മരണം : പ്രതികളായ വിദ്യാർത്ഥികൾക്ക് ജാമ്യം
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർഥന്‍റെ മരണത്തില്‍ പ്രതികളായ വിദ്യാർത്ഥികള്‍ക്ക് ഉപാധികളോടെ ജാമ്യം.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
ജസ്റ്റിസ് ഡയസാണ് സിബിഐയുടെ എതിർപ്പ് തളളി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. റാഗിങ്, ആത്മഹത്യാപ്രേരണ, മർദനം, ഗൂഢാലോചന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. സിദ്ധാർത്ഥന്റെ മാതാവ് ഷീബ ജാമ്യപേക്ഷയെ എതിർത്തിരുന്നു. പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാർഥിയായിരുന്ന സിദ്ധാർഥിന്റെ മരണവുമായി ബന്ധപ്പെട്ടാണ് എട്ടു വിദ്യാർഥികളെയാണ് അറസ്റ്റ് ചെയ്തിട്ടുളളത്.
Comments (0)