Posted By Anuja Staff Editor Posted On

വയനാട് മെഡിക്കൽ കോളേജിൽ ഒഴിവുകൾ

വയനാട് സർക്കാർ മെഡിക്കല്‍ കോളേജില്‍ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ഡെമോണ്‍സ്‌ട്രേറ്റർ, ജൂനിയർ റസിഡന്റ് എന്നീ തസ്തികകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്ബളത്തില്‍ (Consolidated pay) കരാർ അടിസ്ഥാനത്തില്‍ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു.എം.ബി.ബി.എസ് യോഗ്യതയും, ടിസിഎംസി/ കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ (പെർമനൻന്റ്) രജിസ്‌ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവില്‍ പങ്കെടുക്കാം.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

താത്പര്യമുള്ള ഉദ്യോഗാർഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സർട്ടിഫിക്കറ്റുകള്‍ (എസ്.എസ്.എല്‍.സി ആൻഡ് യു.ജി) മാർക്ക് ലിസ്റ്റ് ഉള്‍പ്പെടെ, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ജൂണ്‍ 25നു രാവിലെ 11ന് വയനാട് സർക്കാർ മെഡിക്കല്‍ കോളജ് പ്രിൻസിപ്പാളിന്റെ ഓഫീസില്‍ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവില്‍ പങ്കെടുക്കണം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *