വിഷു ബംപർ ഭാഗ്യ ജേതാവ് ഇതാ ഇവിടെയുണ്ട്: അടിച്ചത് രണ്ട് സമ്മാനം, നാട് വിടേണ്ടി വരുമോ!!
കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റ വിഷു ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം നേടിയ ആ ഭാഗ്യവാനെ കണ്ടെത്തി.ആലപ്പുഴ പഴവീട് പ്ലാംപറമ്ബില്‍ വിശ്വംഭരൻ (76) ആണ് ആ ബംപർ ജേതാവ്. VC 490987 എന്ന നമ്ബറിലൂടെയാണ് വിശ്വംഭരനെ തേടി ഭാഗ്യമെത്തിയത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
ആലപ്പുഴയിലെ തൃക്കാർത്തിക എന്ന ഏജന്‍സിയില്‍ നിന്നുമാണ് സമ്മാനർഹമ്മായ ടിക്കറ്റ് വിശ്വംഭരന്‍ എടുത്തത്.സ്ഥിരമായി ലോട്ടറി എടുക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. എല്ലാം ബംപറുകളും എടുക്കാറുണ്ട്. ഒന്നിലേറെ ടിക്കറ്റ് എടുക്കുന്നതാണ് ശീലം. ഇത്തവണ തന്നെ ബംപർ സമ്മാനത്തിന് പുറമെ മറ്റൊരു ടിക്കറ്റിലൂടെ അയ്യായിരം രൂപയും വിശ്വംഭരന് സമ്മാനമായി ലഭിച്ചിട്ടുണ്ട്. സിആർഎഫ് വിമുക്തഭടനായ വിശ്വംഭരൻ ഇപ്പോള്‍ വിശ്രമജീവിതം നയിക്കുകയാണ്.
ജോലിയില്‍ നിന്നും വിരമിച്ചതിന് ശേഷം കുറച്ചുനാള്‍ എറണാകുളത്തെ ഒരു ബാങ്കില്‍ സെക്യൂരിറ്റി ജോലിയും ചെയ്തിരുന്നു. ഇന്നലെ ഉച്ചക്ക് ലോട്ടറി ഫലം നോക്കിയിരുന്നില്ല.ആലപ്പുഴയിലാണ് അടിച്ചതെന്ന വാർത്ത വന്നെങ്കിലും രാത്രിയോടെയാണ് ഫലം നോക്കുന്നത്. സന്തോഷത്തോടെയും സമാധാനത്തോടെയും കിടന്നുറങ്ങി. സമ്മാനത്തുകകൊണ്ട് എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. വിവരം അറിഞ്ഞ് ആളുകള്‍ കൂട്ടമായി വീട്ടിലേക്ക് എത്തുമോയെന്ന ഭയമുണ്ട്. ചിലപ്പോള്‍ നാടുവിടേണ്ടി വന്നേക്കാമെന്നും വിശ്വംഭരന്‍ ചിരിച്ചുകൊണ്ട് പറയുന്നു.
Comments (0)