Posted By Anuja Staff Editor Posted On

താത്കാലിക അധ്യാപകനിയമനത്തിന് മാർഗനിർദേശങ്ങളുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

താൽക്കാലിക അധ്യാപക നിയമനത്തിന് മാർഗ്ഗനിർദേശങ്ങളുമായി പൊതു വിദ്യാഭ്യാസ വകുപ്പ് രംഗത്ത്. സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ 30 ദിവസത്തിലധികം ദൈർഘ്യമുള്ള ഒഴിവുകളിൽ ദിവസവേദന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള മാർഗം നിർദ്ദേശങ്ങൾ ആണ് പുറപ്പെടുവിച്ചത്. ജില്ലകളിൽ പി എസ് സി റാങ്ക് ലിസ്റ്റ് ഷോർട്ട് ലിസ്റ്റ് എന്നിവയിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ ഉണ്ടെങ്കിൽ അവർക്ക് മുൻഗണന നൽകണം.കെ-ടെറ്റ്, സെറ്റ് യോഗ്യത നേടിയതോ സ്ഥിരം ഇളവു ലഭിച്ചിട്ടുള്ളതോ ആയ അധ്യാപകരെയാണു ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കേണ്ടതാണ് .

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

തസ്തിക നിർണയം സംബന്ധിച്ചു നിലവിലുള്ള ഉത്തരവുപ്രകാരം ഏതെങ്കിലും കാറ്റഗറിയില്‍ അധ്യാപകർ അധികമെന്നു കണ്ടെത്തിയ സ്കൂളുകളില്‍ അവർ തുടരുന്നെങ്കില്‍, പ്രസ്തുത കാറ്റഗറിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനമരുത്. അധികമായി കണ്ടെത്തിയ അധ്യാപകരെ ഈ ഒഴിവുകളിലേക്കു സ്ഥലംമാറ്റി ക്രമീകരിക്കണമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശിക്കുന്നു.ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക അധ്യാപകർ റെഗുലർ ഒഴിവില്‍ തുടരുന്ന കാരണത്താല്‍, പ്രസ്തുത ഒഴിവ് പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യാതിരിക്കരുത്. ഹയർ സെക്കൻഡറി, വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂളുകളിലെ ഒഴിവില്‍ അതതു സ്പെഷല്‍ റൂള്‍, നിലവിലുള്ള സർക്കാർ നിർദേശങ്ങള്‍ എന്നിവയ്ക്കനുസൃതമായി യോഗ്യതയുള്ള അധ്യാപകരെയും അനധ്യാപകരെയും നിയമിക്കാം.

എന്നാല്‍, ഇത്തരത്തില്‍ ഈ നിയമനകാലയളവിലെ ആനുകൂല്യങ്ങള്‍ സ്ഥിരനിയമനത്തിനു കണക്കാക്കുകയില്ലെന്നു മാർഗനിർദേശത്തില്‍ വ്യക്തമാക്കുന്നു.

ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നവർക്ക് ആവശ്യമെങ്കില്‍, സ്കൂള്‍ കലണ്ടർ പ്രകാരമുള്ള അക്കാദമികവർഷത്തിലെ അവസാന പ്രവൃത്തിദിനം വരെയും പ്രസ്തുത സ്കൂളില്‍ തുടരാം. ഇതിന് അർഹമായ ദിവസവേതനം ലഭിക്കും. ദിവസവേതന നിയമനം നടത്തുന്നതിന് അതതു വിഭാഗത്തില്‍ റാങ്ക് ലിസ്റ്റ് തയാറാക്കി അതിനനുസൃതമായി നിയമനം നടത്തണമെന്നും മാർഗനിർദേശത്തില്‍ പറയുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *