ജില്ലയില്‍ മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദുരന്ത സാധ്യത മേഖലയില്‍ താമസിക്കുന്ന കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിന് 251 ക്യാമ്പുകള്‍ കണ്ടെത്തിയതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ നിര്‍ദേശ പ്രകാരം വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ മഴക്കാലത്തിന് മുന്നോടിയായി ദുരന്ത സാധ്യത പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങളുടെ വിവരങ്ങള്‍, ദുരിതാശ്വാസ ക്യാമ്പ് സജ്ജീകരണം, ആളുകളെ ഒഴിപ്പിക്കല്‍, രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കല്‍, താലൂക്ക്തല കണ്‍ട്രോള്‍ റൂം സജീകരണം സംബന്ധിച്ച റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ക്യാമ്പുകള്‍ക്കായി കണ്ടെത്തിയ സ്ഥാപനങ്ങളില്‍ 30330 അംഗങ്ങളെ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ 214 ദുരന്ത മേഖല പ്രദേശങ്ങള്‍ കണ്ടെത്തി. അടിയന്തര ഘട്ടങ്ങളില്‍ ദുരന്ത സാധ്യത മേഖലയില്‍ താമസിക്കുന്ന കുടുംബങ്ങളില്‍ നിന്നും 8824 കുടുംബങ്ങളുടെയും മാറ്റിപ്പാര്‍പ്പിക്കേണ്ടതുണ്ട്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് എല്ലാ വകുപ്പുകളില്‍ നിന്നും ഒരു ഉദ്യോഗസ്ഥനെ നോഡല്‍ ഓഫീസറായും സന്നദ്ധ സംഘടനകളുടെ ഇന്റര്‍ ഏജന്‍സി ഗ്രൂപ്പുകള്‍ പുനസംഘടിപ്പിക്കുകയും ചെയ്തു.