Posted By Anuja Staff Editor Posted On

വിദ്യാർത്ഥി കൺസഷൻ; ഓൺലൈൻ രജിസ്ട്രേഷൻ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു

വിദ്യാർത്ഥികള്‍ക്ക് കണ്‍സഷൻ ലഭിക്കുന്നതിനായി സർക്കാർ, അർദ്ധസർക്കാർ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലോഗിൻ ക്രിയേറ്റ് ചെയ്ത പട്ടികയാണ് കെഎസ്‌ആർടിസി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

കെഎസ്‌ആർടിസി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്കൂളുകള്‍ക്ക് സ്കൂള്‍ / കോളേജ് എന്ന ലോഗിൻ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പട്ടികയില്‍ നല്‍കിയിട്ടുള്ള ലോഗിൻ ഐഡി ഉപയോഗിച്ച്‌ ലോഗിൻ ചെയ്യേണ്ടതാണ്. ഇതുകൂടാതെ ഫോർഗോട്ട് പാസ്സ്‌വേർഡ് മുഖേന പാസ്സ്‌വേർഡ് റീസെറ്റ് ചെയ്ത് സ്കൂളിന്റെ മെയിലില്‍ ലഭിക്കുന്ന ലിങ്ക് ഉപയോഗിച്ച്‌ പ്രവേശിച്ചും തുടർനടപടികള്‍ പൂർത്തിയാക്കാൻ സാധിക്കും.

കെഎസ്‌ആർടിസി പ്രസിദ്ധീകരിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത സ്കൂളുകളും കോളേജുകളും സ്കൂള്‍ രജിസ്ട്രേഷൻ/ കോളേജ് രജിസ്ട്രേഷൻ ലിങ്ക് ഉപയോഗിച്ച്‌ പട്ടികയില്‍ രജിസ്റ്റർ ചെയ്യുകയും വേണം. പട്ടികയില്‍ രജിസ്റ്റർ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് കെഎസ്‌ആർടിസിയുടെ ഹെഡ് ഓഫീസില്‍ നിന്നും എസ്‌എംഎസ് അല്ലെങ്കില്‍ ഇ മെയില്‍ മുഖേന അറിയിപ്പ് ലഭിക്കും.തുടർന്ന് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഇമെയില്‍ വിലാസം ഉപയോഗിച്ച്‌ ലോഗിൻ ചെയ്ത പോർട്ടലില്‍ പ്രവേശിച്ച്‌ തുടർനടപടികള്‍ പൂർത്തിയാക്കാവുന്നതാണ്. വിദ്യാർഥികളുടെ കണ്‍സഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും മറ്റ് വിവരങ്ങള്‍ ലഭിക്കുന്നതിനും keralaconcession@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *