ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രത്തിലെ ഒരുക്കങ്ങൾ വിലയിരുത്തി
വയനാട് ലോക് സഭാ മണ്ഡലത്തിലുള്‍പ്പെടുന്ന തിരുവമ്ബാടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ നടക്കുന്ന സെൻ്റ് അല്‍ഫോൻസാ സീനിയർ സെക്കൻഡറി സ്കൂളില്‍ ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ നിയോഗിച്ച കൗണ്ടിങ് ഒബ്സർവർ വെങ്കിടേശ്വരലു എത്തി ഒരുക്കങ്ങള്‍ വിലയിരുത്തി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
ജില്ലാ കളക്ടർ ഡോ.രേണു രാജ് സ്വീകരിച്ച് തയ്യാറെടുപ്പുകള്‍ വിശദീകരിച്ചു. ജില്ലയ്ക്ക് പുറത്തുള്ള നിലമ്ബൂർ, വണ്ടൂർ, ഏറനാട് നിയമസഭാ മണ്ഡലങ്ങളിലെ സ്ട്രോങ്ങ് റൂമും വോട്ടെണ്ണല്‍ കേന്ദ്രവുമായ ചുങ്കത്തറ മാർത്തോമ്മാ കോളേജില്‍ കഴിഞ്ഞ ദിവസം കലക്ടർ സന്ദര്‍ശനം നടത്തി ഒരുക്കങ്ങള്‍ വിലയിരുത്തുകയും ഉദ്യോഗസ്ഥർക്കാവശ്യമായ നിർദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. വയനാട് ലോക് സഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ സുഗമമാക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജില്ലാ കലക്ടർ പറഞ്ഞു.
Comments (0)